പുലർച്ചെ 12.30 ന് സംസാരിച്ചു നിന്ന 17കാരനെയും 16കാരിയെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഗ്രാമവാസികള്‍; തമിഴ്‌നാട്ടില്‍ ശൈശവ വിവാഹം നടത്തിയ 6 പേര്‍ അറസ്റ്റില്‍

New Update

തഞ്ചാവൂർ : തമിഴ്‌നാട്ടില്‍ ശൈശവ വിവാഹം നടത്തിയ 6 പേര്‍ അറസ്റ്റില്‍. രാജ (51), അയ്യാവു (55), രാമൻ (62), ഗോപു (38), നദിമുത്തു (40), കണ്ണിയൻ (50) എന്നിവരാണ് അറസ്റ്റിലായത്. തഞ്ചാവൂർ ഗ്രാമത്തിലാണ് ശൈശവ വിവാഹം സംഘടിപ്പിച്ചത്‌.

Advertisment

publive-image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു കൂട്ടം ഗ്രാമവാസികൾ 'കാമുകന്മാരാണെന്ന്' കണ്ടെത്തിയതിനെ തുടർന്ന് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തഞ്ചാവൂർ ജില്ലയിലെ തിരുവോണത്തിനടുത്താണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുവരും പരസ്പരം സംസാരിക്കുന്നത് കണ്ടെത്തിയത്.

ആൺകുട്ടിക്ക് 17ഉം പെൺകുട്ടിക്ക് 16ഉം വയസ്സാണ് പ്രായം. 12-ാം ക്ലാസിൽ പഠിക്കുന്ന ഇവർ ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. തിങ്കളാഴ്ച രാത്രി സുഹൃത്തിനൊപ്പം ആൺകുട്ടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. പുലർച്ചെ 12.30 ഓടെ അവർ ഒരുമിച്ച് സംസാരിക്കുന്നത് കുറച്ച് ഗ്രാമീണർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

ഇവർ കാമുകന്മാരാണെന്ന് അറിഞ്ഞതോടെ ഗ്രാമവാസികൾ മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി. തുടർന്ന് ഗ്രാമവാസികൾ മാതാപിതാക്കളെ കുട്ടികളെ വിവാഹം കഴിപ്പിക്കാൻ നിർബന്ധിച്ചു.

ഗ്രാമവാസികളുടെ സമ്മർദത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തിൽ വെച്ച് മാതാപിതാക്കൾ ശൈശവ വിവാഹം നടത്തി. സംഭവം പുറത്തറിഞ്ഞതോടെ തിരുവോണ പഞ്ചായത്ത് യൂണിയൻ വെൽഫെയർ ഓഫീസർ കമലാദേവി പോലീസിൽ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്തവരെ നിർബന്ധിച്ച് വിവാഹം കഴിച്ചതിന് ആറുപേരെ അറസ്റ്റ് ചെയ്തു.  ആൺകുട്ടിയെ തഞ്ചാവൂരിലെ ജുവനൈൽ ഹോമിലേക്കും പെൺകുട്ടിയെ സർക്കാർ ഹോമിലേക്കും അയച്ചു.

Advertisment