Advertisment

'നിങ്ങളല്ലാതെ ദൈവമില്ല'; അച്ഛനും അമ്മയ്ക്കുമായി ക്ഷേത്രം നിർമിച്ച് ആൺമക്കൾ; ദിവസവും മുടങ്ങാതെ പൂജ

New Update

ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കുകയും വൃദ്ധ സദനത്തിലാക്കുകയും ചെയ്യുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്. എന്നാൽ ഇവിടെ മൂന്ന് ആൺ മക്കൾ മരിച്ചുപോയ തങ്ങളുടെ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ്.

Advertisment

publive-image

അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേർന്ന് ക്ഷേത്രം നിർമിച്ചിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിഗ്രഹത്തിൽ മുടങ്ങാതെ പൂജയും നടത്തും. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടന്നു.

കർഷകനായിരുന്ന വിശ്വനാഥ് പാത്രെ മൂന്ന് വർഷം മുൻപും ഭാര്യ ലക്ഷ്മിബായി പത്രെ ആറു മാസം മുൻപുമാണ് മരിച്ചത്. ഇതോടെ ജീവിതത്തിൽ വലിയ ശൂന്യത അനുഭവപ്പെട്ട മക്കൾ ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മക്കളായ ഗ്രാമപഞ്ചായത്ത് അംഗം ജഗന്നാഥ് (45), പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ ദശരഥ് (42), ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ധനഞ്ജയ് (38) എന്നിവർ ചേർന്നാണ് ക്ഷേത്രം നിർമിച്ചതും മാതാപിതാക്കളുടെ വിഗ്രഹം സ്ഥാപിച്ചതും.

''അവർ പോയതിന് ശേഷം വലിയ നഷ്ടമാണ് അനുഭവപ്പെട്ടത്. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട അച്ഛനും അമ്മയും ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി വളരെയേറെ കഷ്ടപ്പെട്ടു. ഞങ്ങൾക്ക് വേണ്ടി അവർ എല്ലാ സുഖങ്ങളും ത്യജിച്ചു. അവരോടുള്ള ആദര സൂചകമായാണ് ഞങ്ങളെല്ലാവരും ചേർന്ന് ഇത്തരമൊരു തീരുമാനമെടുത്തത്''- ദശരഥ് പറഞ്ഞു.

temple
Advertisment