Advertisment

ബുദ്ധിവികാസത്തിനായി കുട്ടികൾക്ക് നൽകേണ്ട ഭക്ഷണങ്ങൾ

New Update

കുട്ടികളുടെ ആരോഗ്യകാര്യത്തിലാണ് അമ്മമാർക്ക് ഏറ്റവും അധികം ശ്രദ്ധ. പോഷക​ഗുണങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം എപ്പോഴും കുട്ടികൾക്ക് നൽകേണ്ടത്. കുട്ടികൾക്ക് ആരോഗ്യകരമായ വളർച്ച കൈവരിക്കാൻ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നതിനെ കുറിച്ചറിയാം...

Advertisment

publive-image

ഓട്‌സ്, കുട്ടികൾക്ക് ഒരു മികച്ച ഊർജ്ജ സ്രോതസ്സാണ്‌. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ജങ്ക് ഫുഡ് കൊറിക്കാനുള്ള തോന്നൽ തടയുന്നു. വിറ്റാമിൻ ഇ, സിങ്ക് എന്നിവയും ഓട്‌സിൽ കൂടുതലാണ്. ഇത് കുട്ടികളുടെ തലച്ചോർ മികച്ച രീതിയിൽ

പ്രവർത്തിക്കാൻ സഹായിക്കുന്നു. ഓട്സ് പാൽ ചേർത്തോ അല്ലെങ്കിൽ പഴവർ​ഗങ്ങൾ ചേർത്തോ കൊടുക്കാം.

മത്സ്യങ്ങൾ കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. സാൽമൺ ഫിഷ്, ട്യൂണ പോലുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്കും ആരോ​ഗ്യത്തിനും ഏറെ ഫലപ്രദമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ‌ധാരാളം പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോളിൻ. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ​പഠനങ്ങൾ പറയുന്നു.

വിറ്റാമിന്‍ കെ, സി എന്നിവ ഇലക്കറികളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലക്കറികളില്‍ഉള്ള ഫ്ളാവനോയിഡുകളും ആന്റി ഓക്‌സിഡന്റുകളും പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നാരുകളാല്‍ സമ്പുഷ്ടമാണ് ഇലക്കറികള്‍.അത് ശോധന സുഗമമാക്കാനും മലബന്ധംമാറാനും സഹായിക്കുന്നവയാണ്.

വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങൾ. കുട്ടികളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന ഒമേഗ 2 ഫാറ്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. സ്ട്രോബെറി,

ചെറി, ബ്ലൂബെറി, ബ്ലാക്ബെറി എന്നിവ സ്മൂത്തിയായോ അല്ലാതെയോ കൊടുക്കാം.

childrens food
Advertisment