ചിരഞ്ജീവി സര്‍ജയ്ക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന ആരോപണത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് മേഘ്‌ന രാജ്

author-image
ഫിലിം ഡസ്ക്
Updated On
New Update

കന്നഡ സിനിമാ മേഖലയില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്ന ലഹരി മാഫിയ ബന്ധത്തിന്‍റെ വാര്‍ത്തകള്‍ പുറത്തു വരവെ അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്‌ക്കെതിരെ ഫിലിം മേക്കര്‍ ഇന്ദ്രജിത് ലങ്കേഷ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ചിരജ്ഞീവി സര്‍ജയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ്.

Advertisment

publive-image

പരാമര്‍ശത്തില്‍ ഇന്ദ്രജിത് ലങ്കേഷ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് കന്നഡ സിനമാ സംഘടനയായ കെ.എഫ്.സി.സിക്ക് കത്തയച്ചിരിക്കുകയാണ് മേഘ്‌ന രാജ്. ഫിലിം മേക്കറുടെ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.

ഈയടുത്ത് സംഭവിച്ച ഒരു നടന്റെ മരണത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ഈ നടന്‍ മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടാവാം എന്നുമായിരുന്നു ഇന്ദ്രജിത് ലങ്കേഷിന്റെ പരാമര്‍ശം. സംഭവം വിവാദമായതിനു പിന്നാലെ ഇന്ദ്രജിത് ലങ്കേഷ് തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയുകയും ചെയ്തു.

' ചിരഞ്ജീവി സര്‍ജയ്ക്ക് മയക്കു മരുന്ന് ബന്ധമുണ്ടെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു നടന്റെ തന്റെ 37ാം വയസ്സില്‍ മരിക്കുമ്ബോള്‍ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടതാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കുടുംബത്തെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എന്റെ വാക്കുകള്‍ തിരിച്ചെടുത്തിരുന്നു,' ലങ്കേഷ് പറഞ്ഞു.

'എന്റെ വാക്കുകള്‍ മേഘ്‌നയെയും കുടുംബത്തെയും വിഷമിപ്പിച്ചിട്ടുണ്ടെങ്ങില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' ഒപ്പം തന്റെ മേഘ്‌നയുടെ മാതാപിതാക്കളുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ലങ്കേഷ് പറഞ്ഞു.

chiramjeevi issue
Advertisment