Advertisment

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ മതിലില്‍ ഇടിച്ച്‌ തകര്‍ന്നു

author-image
Charlie
Updated On
New Update
publive-image
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ  ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ റോഡപകടത്തില്‍ തകര്‍ന്നു. ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്‌റോണ്‍  എന്ന സ്പോര്‍ട്സ് കാറാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച സ്പെയിനിലെ (Spain) മയോര്‍ക്കയില്‍  വെച്ചായിരുന്നു അപകടം.
അപകടം നടക്കുന്ന സമയത്ത് റൊണാള്‍ഡോ കാറിലുണ്ടായിരുന്നില്ല. താരത്തിന്റെ അംഗരക്ഷകരില്‍ ഒരാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമിതവേഗത്തിലെത്തിയ കാര്‍ വളവ് തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും മതിലിലേക്ക് ഇടിച്ചുകയറിയ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ട കാര്‍ അംഗരക്ഷകന്‍ താരത്തിന്റെ മറ്റ് ജീവനക്കാരെ അപകടത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ച്‌ തന്റെ യാത്ര തുടര്‍ന്നതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടസമയത്ത് റൊണാള്‍ഡോ ആയിരുന്നില്ല കാര്‍ ഓടിച്ചിരുന്നതെന്ന് സ്പാനിഷ് പൊലീസ് സ്ഥിരീകരിച്ചു.

'കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കൂടാതെ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഡ്രൈവര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.' - അപകടത്തിന് സാക്ഷിയായ ഒരാള്‍ പറഞ്ഞു. 'അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്നുള്ളത് പൊലീസിന്റെ രേഖകളില്‍ ഉണ്ടെന്നും ഇനി വിഷയത്തില്‍ കൂടുതല്‍ എന്തെങ്കിലും അന്വേഷണം ഉണ്ടെങ്കില്‍ അത് കോടതിക്കും മറ്റ് ഓഫീസര്‍മാര്‍ക്കും പരിശോധിക്കാ൦.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റൊണാള്‍ഡോ തന്റെ പങ്കാളി ജോര്‍ജിന റോഡ്രിഗസിനോടും അഞ്ച് മക്കള്‍ക്കുമൊപ്പം മയോര്‍ക്കയിലെ ഒരു ആഡംബര വില്ലയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. സ്പെയിനില്‍ എത്തിയ താരം പോര്‍ച്ചുഗലില്‍ നിന്നും കാര്‍ മയോര്‍ക്കയിലേക്ക് എത്തിച്ചതായിരുന്നു. അപകടത്തില്‍ പെട്ട ബുഗാട്ടി വെയ്‌റോണിനൊപ്പം മെഴ്‌സിഡീസ് ബെന്‍സ് ജി-ക്ലാസ് കൂടി താരം അയച്ചിരുന്നു. റൊണാള്‍ഡോയുടെ പ്രശസ്തമായ ആഡംബര കാര്‍ ശേഖരത്തില്‍ പെട്ടവയാണ് ഈ കാറുകള്‍. ഇവയോടൊപ്പം ലംബോര്‍ഗിനി അവന്ത്ഡോര്‍, ബുഗാട്ടി സെന്റോഡീസി, റോള്‍സ് റോയ്സ് കള്ളിനന്‍ എന്നിവയും താരത്തിന്റെ പക്കലുണ്ട്.

Advertisment