Advertisment

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 'ചുരുളി' സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ പൊലീസ്; എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചുരുളി കാണും !

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 'ചുരുളി' സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ പൊലീസ്. കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടെന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പൊലീസ് കണ്ട് വിലയിരുത്തുന്നത്.

publive-image

ബറ്റാലിയൻ എഡിജിപി കെ.പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ഡോ.ദിവ്യ.ഗോപിനാഥ്, തിരുവനന്തപുരം ഡിസിപി നസീം എന്നിവരാണ് സംഘത്തിൽ ഉള്ളത്. പൊലീസ് ആസ്ഥാനത്തെ നിയമോപേദശകൻ സഹായിയായി ഉണ്ടാകും.

Advertisment