Advertisment

'' മാറ്റി നിര്‍ത്തപ്പെട്ടത് എന്റെ കൈയ്യിലിരുപ്പ് കൊണ്ടാണ്, പ്രതീക്ഷിക്കാതെയാണ് ആദ്യം ഡിവോഴ്സ് സംഭവിക്കുന്നത്, അതിന് ശേഷം മെന്റലി ഭയങ്കര ഡൗണ്‍ ആയിരുന്നു, ഞാന്‍ കള്ളു കുടിക്കാത്ത ഒരാളായിരുന്നു, പിന്നെ കള്ളു കുടിയായി, ഇപ്പോള്‍ മൂന്ന് വര്‍ഷമായി മദ്യപാനമില്ല, അലമ്പായി നടക്കുന്ന ഒരുത്തനെ ഫ്രണ്ടാണെന്ന് പറയാനോ, മറ്റൊരാളുടെ അടുത്ത് റെക്കമന്‍ഡ് ചെയ്യാനോ ആര്‍ക്കും തോന്നില്ല, പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്..''

" എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങള്‍ ഒക്കെ തലയില്‍ കുത്തിവച്ച് വളര്‍ത്തിയതാണ്. പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാകുക, പെട്ടെന്ന് ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വരിക, അതെല്ലാം വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നു. ."

author-image
നീനു മാത്യു
New Update
67777

മലര്‍വാടി ആര്‍ട്ക് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടനാണ് ഭഗത് മാനുവല്‍. പിന്നീട് മാസ്‌റ്റേഴ്‌സ്, ആട്, ഉസ്താദ് ഹോട്ടല്‍, ഒരു വടക്കന്‍ സെല്‍ഫി, അടി കപ്യാരേ കൂട്ടമണി, ഭീമന്റെ വഴി, ആട് 2 തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 

Advertisment

പിന്നീട് സിനിമകളില്‍ ഭഗതിനെ കാണാനില്ലായിരുന്നു. എന്നാലിപ്പോള്‍ ഫീനിക്‌സ് എന്ന ചിത്രത്തിലൂടെ ഭഗത് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെക്കുറിച്ചും സിനിമയിലെ വെല്ലുവിളികളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. 



'' മാറ്റി നിര്‍ത്തപ്പെട്ടത് എന്റെ കൈയ്യിലിരുപ്പ് കൊണ്ടാണ്. എന്റെ ലൈഫില്‍ പ്രതീക്ഷിക്കാതെയാണ് ആദ്യം ഡിവോഴ്സ് സംഭവിക്കുന്നത്. അതിന് ശേഷം മെന്റലി ഭയങ്കര ഡൗണ്‍ ആയിരുന്നു. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങള്‍ ഒക്കെ തലയില്‍ കുത്തിവച്ച് വളര്‍ത്തിയതാണ്. പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാകുക, പെട്ടെന്ന് ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വരിക, അതെല്ലാം വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നു. അങ്ങനെ വന്നപ്പോള്‍ കുറേ പടങ്ങള്‍ ചെയ്യേണ്ടി വന്നു. 

കുറേ പടങ്ങള്‍ ചെയ്തപ്പോള്‍ ആ ഭാഗത്ത് നിന്നും കുറച്ച് വരുമാനം വരാന്‍ തുടങ്ങി. ഞാന്‍ തന്നെയായിരുന്നു ആ സമയത്ത്. അപ്പോള്‍ കൈയ്യില്‍ കുറച്ച് പണം വന്നപ്പോള്‍ വേറൊന്നും ചിന്തിക്കാനില്ല. ആരെക്കുറിച്ചും ഒരു നോട്ടമില്ലാതെ വന്ന സമയത്ത്, നമ്മുടെ റിലേ കട്ട് ആകുന്ന സ്റ്റേജ് ഉണ്ടല്ലോ, അത് വന്നപ്പോള്‍ പറ്റിപോയതാ. ആദ്യം ഞാന്‍ കള്ളു കുടിക്കാത്ത ഒരാളായിരുന്നു. പിന്നെ കള്ളു കുടിയായി. ഇപ്പോള്‍ മൂന്ന് വര്‍ഷമായി മദ്യപാനമില്ല. 

നമ്മുടെ മോറല്‍ സൈഡ് കൂടെ നല്ല രീതിയില്‍ കൊണ്ടു പോകുകയാണെങ്കില്‍ ഈ പറയുന്ന ആളുകളും ചേര്‍ത്ത് പിടിക്കും. അലമ്പായി നടക്കുന്ന ഒരുത്തനെ ഫ്രണ്ടാണെന്ന് പറയാനോ, മറ്റൊരാളുടെ അടുത്ത് റെക്കമന്‍ഡ് ചെയ്യാനോ തോന്നില്ല. പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്തായാലും തമ്പുരാന്‍ കൂടെയുള്ളതുകൊണ്ട് എല്ലാം ശരിയായി വരുന്നു..'' 



മലര്‍വാടിയിലൂടെ വന്ന എല്ലാവരുമായി നല്ല ബന്ധമാണ്. നിവിന്‍ പോളിയൊക്കെ വലിയ രീതിയില്‍ വളര്‍ന്നു. എത്ര വളര്‍ന്നാലും നമ്മുടെ കൂട്ടുകാരാണല്ലോ. അജു വര്‍ഗീസുമായി നല്ല സൗഹൃദമാണ്. എന്തുണ്ടായാലും വിളിച്ച് ഞാന്‍ അഭിപ്രായം ചോദിക്കാറുണ്ട്. ഒരുപാട് ആളുകളോട് അവസരം ചോദിക്കുന്നുണ്ട്. 

എന്നാല്‍, നിനക്ക് പറ്റിയതൊന്നും ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, എനിക്ക് പറ്റിയത് അപ്പോള്‍ എന്താണെന്ന്. ഇപ്പോഴൊക്കെ എനിക്ക് പറ്റിയത് ഇല്ലായെന്നല്ലേ പറയാന്‍ പോകുന്നതെന്ന് അങ്ങോട്ട് ചോദിക്കും. ഭീമന്റെ വഴിയില്‍ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തേയാണ് അവതരിപ്പിച്ചത്.

13 വര്‍ഷമായി ഈ മേഖലയില്‍ പിടിച്ച് നില്‍ക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഉയര്‍ച്ച താഴ്ച്ചകളില്‍ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. എന്റെ ഭാര്യക്ക് സിനിമയോടൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. പക്ഷെ, എന്നെ വലിയ ഇഷ്ടമാണ്. അതുകൊണ്ട് സിനിമയെ സ്‌നേഹിച്ച് തുടങ്ങിയിട്ടുണ്ട്. ഞാന്‍ എടുക്കുന്ന സ്ട്രഗിള്‍ മുഴുവന്‍ കുടുംബത്തേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് അവരേയും ഞാന്‍ ബഹുമാനിക്കുന്നു.

 

Advertisment