Advertisment

വിഷുക്കൈനീട്ടമായി അമ്മ എന്ത് തന്നാലും ഇഷ്ടമായിരുന്നു, അമ്മ തരുന്ന 5 രൂപയുടെ നാണയമായിരുന്നു കൂടുതല്‍ ഇഷ്ടം; വിഷു ഓര്‍മകളില്‍ ഉണ്ണി മുകുന്ദന്‍

അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും രാവിലെ ഉണര്‍ത്തി വിഷുക്കണി കാണിക്കുന്നത് വളരെ ഇഷ്ടമായിരുന്നെന്ന് താരം പറയുന്നു. 

author-image
ഫിലിം ഡസ്ക്
Updated On
New Update
242424242

വിഷു ഓര്‍മകള്‍ പങ്കുവച്ച് നടന്‍ ഉണ്ണിമുകുന്ദന്‍. ഒരു ചാനലിലെ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഓര്‍മകള്‍ പങ്കിട്ടത്. അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും രാവിലെ ഉണര്‍ത്തി വിഷുക്കണി കാണിക്കുന്നത് വളരെ ഇഷ്ടമായിരുന്നെന്ന് താരം പറയുന്നു. 

Advertisment

''കേരളീയമായ ഉത്സവങ്ങള്‍ അതുപോലെ ആഘോഷിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും ഞാനും മാത്രമുള്ള വിഷു ആഘോഷങ്ങളായിരുന്നു. ഗുജറാത്തിലായിരുന്ന സമയത്ത് അമ്മ എന്നെയും ചേച്ചിയെയും രാവിലെ ഉണര്‍ത്തും. ഞങ്ങള്‍ വിഷുക്കണി കാണും. വിഷുക്കൈനീട്ടമായി അമ്മ എന്ത് തന്നാലും എനിക്ക് ഇഷ്ടമായിരുന്നു. അമ്മ തരുന്ന 5 രൂപയുടെ നാണയമായിരുന്നു കൂടുതല്‍ ഇഷ്ടം.

ചേച്ചി ബാങ്കിലായതുകൊണ്ട് 2 രൂപയുടെയൊക്കെ പുതിയ നോട്ട് കിട്ടും. ചേച്ചി അത് അമ്മയ്ക്ക് അയച്ചു കൊടുക്കും. അമ്മ അതാണ് കൃഷ്ണന്റെ മുന്നിലൊക്കെ വയ്ക്കുന്നത്. അതൊക്കെ കാണാന്‍ പ്രത്യേക ഇഷ്ടമാണ്. നല്ല രസമാണ് കൃഷ്ണന്റെ മുന്നില്‍ അത്രയും കാശ് വച്ചിരിക്കുന്നത് കാണാന്‍..'' 

 

Advertisment