വിജയ് ബാബു മാനസിക രോഗി, തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ട്: സാന്ദ്രാ തോമസ്

" ഇരുപത്തിയഞ്ച് വര്‍ഷമായി ഭരിക്കുന്ന പാനലിന്റെ തകര്‍ച്ച വ്യാഴാഴ്ച എല്ലാവര്‍ക്കും കാണാനാകും"

New Update
AA1KqHCl

വിജയ് ബാബു മാനസിക രോഗിയാണെന്നും തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ടെന്നും നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്.

Advertisment

''വിജയ് ബാബു മാനസിക രോഗിയാണ്. വിജയ് ബാബുവിനുള്ള മറുപടി ഫേസ്ബുക്കിലൂടെ നല്‍കിയതാണ്. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷമായി ഭരിക്കുന്ന പാനലിന്റെ തകര്‍ച്ച വ്യാഴാഴ്ച എല്ലാവര്‍ക്കും കാണാനാകും.

ഞാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്നെപ്പോലെ നിരവധി പേര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുകയാണ്. മലയാള സിനിമാ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്കെല്ലാം കഴിയും...'' 

Advertisment