/sathyam/media/media_files/2026/03/03/9411693f-42ad-4068-abfe-c20a880ff2b6-2026-03-03-10-47-47.jpg)
'മാളികപ്പുറം' എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'തത് ത്വം അസി'സമകാലിക ആത്മീയ ആക്ഷന്‍ പാന്‍-ഇന്ത്യന്‍ തലത്തില്‍ ആസ്വദിക്കാവുന്ന ആക്ഷന്‍ ഫാമിലി എന്റര്‍ടൈനറായി ഒരുങ്ങുന്നു.
/filters:format(webp)/sathyam/media/media_files/2026/03/03/8902e8c7-90db-42cc-949c-fdbad234d2b2-2026-03-03-10-48-15.jpg)
ഇന്ത്യന്‍ സിനിമയില്‍ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തില്‍ അവതരിപ്പിക്കാന്‍ തന്ത്ര ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, ശ്രീ സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാന്‍-ഇന്ത്യന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതില്‍ തത് ത്വം അസിയാണ് വിഷ്ണു ശശി ശങ്കര്‍ സംവിധാനം നിര്‍വ്വഹിക്കുന്നത്.
ആര്യ കേരള വര്‍മ്മന്‍ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീര്‍ഷകങ്ങള്‍ പ്രശസ്ത സംവിധായകന്‍ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തില്‍ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്ന അപൂര്‍വ സംരംഭമാണിത്.
/filters:format(webp)/sathyam/media/media_files/2026/03/03/946821d3-8017-467c-b3c0-68b26f968f43-2026-03-03-10-48-41.jpg)
'ചെന്നൈ 600028', 'ചെന്നൈ 600028 കക' എന്നീ കള്‍ട്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവായിരുന്ന ജെ.കെ. ശരവണ, ഈ ചിത്രങ്ങളിലൂടെ മുഖ്യധാര നിര്‍മ്മാണ രംഗത്തേക്ക് ശക്തമായ പ്രവേശനം കുറിക്കുന്നു. ഭക്തി, ചരിത്രം, സംസ്‌കാര അഭിമാനം എന്നിവയെ രാജ്യവ്യാപക പ്രേക്ഷകരിലേക്ക് സാങ്കേതിക മികവോടെ എത്തിക്കുക എന്നതാണ് തന്ത്ര ഫിലിംസിന്റെ ലക്ഷ്യം. ആത്മീയ മൂല്യങ്ങളും സിനിമാറ്റിക് ആംബിഷനും ഒരുമിക്കുന്ന രണ്ട് വന്‍ കാന്‍വാസ് ചിത്രങ്ങളാണ് ഒരേസമയം ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ആര്യ കേരള വര്‍മന്‍ സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട കുറച്ച് പരിചിതമായ ചരിത്ര-ജീവചരിത്രപരമായ തലങ്ങള്‍ സിനിമാറ്റിക് ഭംഗിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ. സരവണയും ആദിത്യ തംഗിരാലയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. വീര്യം, തത്വചിന്ത, ദിവ്യ ദൗത്യം, സാംസ്‌കാരിക പാരമ്പര്യം എന്നിവയുടെ സംഗമമായ ഈ ചിത്രം ദൃശ്യവിസ്മയവും കഥാസമൃദ്ധിയും ഒരുമിപ്പിക്കുന്ന പീരിയഡ് എപ്പിക്കായിരിക്കും.
/filters:format(webp)/sathyam/media/media_files/2026/03/03/6711626e-8a09-42d0-9d80-b4e59c819938-2026-03-03-10-48-58.jpg)
രാജ അണ്ണാമലൈപുരം ക്ഷേത്രത്തില്‍ നടന്ന ശീര്‍ഷക പ്രഖ്യാപനം ആത്മീയ പ്രതീകാത്മകതയാര്‍ന്ന തുടക്കമായി. സിനിമ, ഭക്തി, പാരമ്പര്യം എന്നിവ സംഗമിക്കുന്ന പുതിയ അധ്യായത്തിന് തന്ത്ര ഫിലിംസ് തുടക്കം കുറിച്ചിരിക്കുകയാണ്.ചിത്രത്തിന്റെ താരങ്ങളെക്കുറിച്ചും മറ്റു അണിയറപ്രവര്‍ത്തകരെയും വരും നാളുകളില്‍ അറിയിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us