Advertisment

ഞാനും ഫിറോസിക്കയും ഡിവോഴ്‌സാകാനുള്ള ഒരുക്കത്തിലാണ്, കാരണം തികച്ചും പേഴ്‌സണലാണ്, ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്, ഡിവോഴ്‌സാകുന്നെന്ന് അറിഞ്ഞ് മോശം അനുഭവങ്ങളുണ്ടാകുന്നുണ്ട്, സഹോദരനായി കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവമുണ്ടായി..''

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താര ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്ന ഫിറോസും.

author-image
നീനു മാത്യു
New Update
sajna 234

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താര ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്ന ഫിറോസും. ഇരുവരും ഷോയില്‍ ഒരുമിച്ചാണെത്തിയത്. രണ്ടു പേരുടെയും രണ്ടാം വിവാഹവുമായിരുന്നു. എന്നാലിപ്പോള്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതം വേര്‍പിരിയലിന്റെ ഘട്ടത്തിലാണെന്ന് പറയുകയാണ് സജ്‌ന. 

Advertisment

'' വീട്ടില്‍ ഇപ്പോള്‍ ഉമ്മയും മക്കളും മാത്രം. ഇപ്പോള്‍ സജ്‌ന ഫിറോസ് അല്ല സജ്‌ന നൂര്‍ എന്നാണ്. നൂര്‍ ജഹാന്‍ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂര്‍. ഫിറോസിക്കയുമായുള്ള വിവാഹത്തോടെയാണ് ലൈം ലൈറ്റില്‍ എത്തിയത്. ഞങ്ങളെ അറിയുന്നവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്‌സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചല്‍ അണ്ടര്‍സ്റ്റാന്‍ഡിലൂടെയാണ് ഡിവോഴ്‌സിലേക്ക് എത്തിയത്. കാരണം ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും പേഴ്‌സണലാണ്.

ഞങ്ങള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച് ഇത്രയും നാള്‍ കൂടെയുണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ വിഷമമുണ്ട്. അതുമാത്രമല്ല ഞാന്‍ ഡിവോഴ്‌സാകുന്നെന്ന് അറിഞ്ഞ് മോശം അനുഭവങ്ങളുണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവമുണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് പലരും ഇത്തരം പെരുമാറ്റവും സംസാരങ്ങളും നടത്തുന്നത്.

പുറമേ കാണുന്നതല്ല ജീവിതം. മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങളുടെ വേര്‍പിരിയല്‍ ഉണ്ടായത്. അതുപോലെ ഷിയാസ് കരീമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ, ഷിയാസിന് ഞങ്ങളുടെ ഡിവോഴ്‌സുമായി ബന്ധമില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്‌നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിച്ചു.

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്‌ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാന്‍ വരാറുണ്ട്. ഞാന്‍ ഫിറോസിക്കയെ മാത്രം ഡിപ്പന്റ് ചെയ്താണ് ജീവിച്ചിരുന്നത്. ഡിവോഴ്‌സായെന്ന് അധികം ആരും അറിഞ്ഞിട്ടില്ല. എന്റെ ലോകം ഇപ്പോള്‍ എന്റെ ഉമ്മയും കുഞ്ഞുങ്ങളുമാണ്. അവരെ നോക്കുകയാണ് എനിക്ക് ഏറ്റവും പ്രധാനം..''

 

Advertisment