New Update
/sathyam/media/media_files/2025/08/13/7c1afe05-4bd7-4636-851d-b8e8f59c120a-2025-08-13-10-36-58.jpg)
സെല്‍ഫിയെടുക്കാന്‍ അടുത്തേക്ക് വന്ന യുവാവിനെ തള്ളിമാറ്റി നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചന്‍. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചൊവ്വാഴ്ചയാണ് സംഭവം.
Advertisment
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ തള്ളിമാറ്റിയ ജയാ ബച്ചന്‍ പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തോട് ദേഷ്യപ്പെടുകയായിരുന്നു.
ക്യാ കര്‍ രഹേ ഹേ ആപ് എന്ന് ചോദിച്ചാണ് ജയാ ബച്ചന്‍ അദ്ദേഹത്തോട് രോക്ഷാകുലയായി പെരുമാറുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജയാ ബച്ചനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.