സല്‍മാന്‍ ഖാന് അഭിനയത്തില്‍ താല്‍പ്പര്യമില്ല, അയാള്‍ ഒരു ഗുണ്ടയാണ്, മോശം പെരുമാറ്റമുള്ള വ്യക്തിയാണ്: അഭിനവ് കശ്യപ്

"നിങ്ങള്‍ അവരോട് യോജിക്കുന്നില്ലെങ്കില്‍  അവര്‍ നിങ്ങളെ തകര്‍ക്കും"

author-image
ഫിലിം ഡസ്ക്
New Update
63b927ca-0b07-4f88-9694-94bce3e233e6 (1)

നടന്‍ സല്‍മാന്‍ ഖാന്‍ ഗുണ്ടയാണെന്നും അദ്ദേഹത്തിന്റെ കുടുംബം പ്രതികാര ബുദ്ധിയുള്ളവരാണെന്നും സംവിധായകന്‍ അഭിനവ് കശ്യപ്. 

Advertisment

''സല്‍മാന്‍ ഖാന് അഭിനയത്തില്‍ താല്‍പ്പര്യമില്ല. 25 വര്‍ഷമായി അദ്ദേഹം അഭിനയത്തിലില്ല. ജോലിക്ക് വരുന്നത് തന്നെ ഉപകാരം ചെയ്യുന്നത് പോലെയാണ്. ഒരു സെലിബ്രിറ്റിയാകാന്‍ അദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യമുണ്ട്. 

പക്ഷേ അഭിനയത്തില്‍ താല്‍പ്പര്യമില്ല. അയാള്‍ ഒരു ഗുണ്ടയാണ്. ദബാങ്ങിന് മുമ്പ് എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. സല്‍മാന്‍ മോശം പെരുമാറ്റമുള്ള വ്യക്തിയാണ്.

50 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിനിമ കുടുംബത്തില്‍ നിന്നുള്ളയാളാണ് സല്‍മാന്‍. അദ്ദേഹം ആ പ്രക്രിയ തുടരുന്നു. അവര്‍ പ്രതികാരബുദ്ധിയുള്ള ആളുകളാണ്. അവര്‍ മുഴുവന്‍ പ്രക്രിയയും നിയന്ത്രിക്കുന്നു. നിങ്ങള്‍ അവരോട് യോജിക്കുന്നില്ലെങ്കില്‍  അവര്‍ നിങ്ങളെ തകര്‍ക്കും...''

Advertisment