Advertisment

എന്‍റെ സഹോദരിയെ മൂന്നാം കിടയാക്കുന്നു, കഴിഞ്ഞ പത്തുവർഷമായി ഞങ്ങളുടെ പ്രത്യേക ദിനങ്ങൾ നശിപ്പിച്ചത് ഇങ്ങനെയാണ്: അഭിരാമി സുരേഷ്

ഈ ചേട്ടന്‍ പറയുന്നത് കേട്ടാല്‍, ചേട്ടന്‍ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആള്‍ടെ കൂടെ. ഉണ്ടായിരുന്നോ? ഈ പറയുന്ന കാര്യം കണ്ണാലേ കണ്ടോ .. അതോ ആരങ്കിലും അങ്ങനെ പറയന്‍ പറഞ്ഞോ?

author-image
ഫിലിം ഡസ്ക്
New Update
amritha abhirami.jpg

തനിക്കും ചേച്ചി അമൃത സുരേഷിനുമെതിരെ വ്യക്തിഹത്യ നടത്തിയ യൂട്യൂബര്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. ജെസ്റ്റ് സ്റ്റാര്‍ വ്‌ളോഗ് എന്ന യൂട്യൂബര്‍ക്കെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്. തന്റെ സഹോദരിയെ എങ്ങനെ മൂന്നാംകിടക്കാരിയാക്കാം എന്നാണ് ഇയാള്‍ നോക്കുന്നതെന്നും ഇപ്പോള്‍ തനിക്കും കൂടെയുള്ളവര്‍ക്കും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നാണ് അഭിരാമി കുറിപ്പില്‍ പറയുന്നത്, കൂടാതെ ഈ യൂട്യൂബറുടെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ ആരെങ്കിലും പങ്കുവെക്കണമെന്നും അഭിരാമി ആവശ്യപ്പെടുന്നു. 

Advertisment

അഭിരാമി സുരേഷിന്റെ വാക്കുകള്‍: 

''വിവാഹമോചനത്തിന്റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളുടെ പ്രത്യേക ദിനങ്ങള്‍ നശിപ്പിച്ചത് ഇങ്ങനെയാണ്! ആ അടിക്കുറിപ്പ് നോക്കൂ! നോക്കൂ, ഇത് എന്റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുന്നു?! ബുള്‍ഷിറ്റ്. ഞങ്ങളെ പിന്തുണച്ച് ആരെങ്കിലും വന്നാല്‍, ബലഹീനതകളും ഭയവും ചൂഷണം ചെയ്യുന്ന സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും ശേഷം അവരുടെ വീഡിയോകളില്‍ നിങ്ങള്‍ക്ക് അവരെ കാണാന്‍ കഴിയും.. പക്ഷേ അത് എക്കാലവും നിലനില്‍ക്കില്ല. എന്നെ വിശ്വസിക്കൂ.. ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങള്‍ക്ക് അദ്ദേഹത്തിനെ അറിയാമെങ്കില്‍ ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെ നമ്പര്‍ കൈമാറൂ, എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്! അദ്ദേഹത്തിനോട് സംസാരിക്കണം.. ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രം.. ഇപ്പൊ തന്നെ എന്റെ കൂടെ ഉള്ളവര്‍ക്കു കുറച്ചു ഭീഷണി കോള്‍സ് വരുന്നുണ്ട്.. അതവിടെ നിക്കട്ടെ

ഈ ചേട്ടന്‍ പറയുന്നത് കേട്ടാല്‍, ചേട്ടന്‍ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആള്‍ടെ കൂടെ. ഉണ്ടായിരുന്നോ? ഈ പറയുന്ന കാര്യം കണ്ണാലേ കണ്ടോ .. അതോ ആരങ്കിലും അങ്ങനെ പറയന്‍ പറഞ്ഞോ? സത്യമേ പറയൂ എന്ന ടാഗ്ലൈന്‍ കണ്ടു യൂട്യൂബില്‍.. അങ്ങനെ എങ്കില്‍ ഒരു കാര്യം പറയുന്നതിന് മുമ്പ് അതിന്റെ സത്യവിസ്താരം ഈ ആള്‍ നടന്നിരുന്നോ? എന്നാല്‍ അതിന്റെ തെളിവ് നിരത്തട്ടെ  അവനവന്‍ കുടിച്ചു നശിക്കുന്നതും, അവനവന്റെ നാക്കിന്റെ സംസ്‌കാരശൂന്യതയുമല്ല ഇവിടെ, ടിപ്പിക്കല്‍ ആന്‍ഡ് സ്റ്റുപ്പിഡ് Patriarchal ആണ് ശെരി എന്ന് വെക്കാന്‍ ശ്രേമിക്കുന്നതു .. 18 വയസ്സില്‍ നടന്ന വിവാഹത്തിന് ശേഷം ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിക്കുണ്ടായ എന്റെ കുടുംബത്തിനുണ്ടായ പ്രേശ്‌നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആള്‍ക്കെന്തറിയാം? ആ കല്യാണം നടക്കുമ്പോ തന്നെ matured പ്രായമായിരുന്നു ചിലര്‍ക്ക് - കൂട്ടുക്കാരുമൊത്തു ഈ പറയുന്ന കാര്യങ്ങള്‍ ഒക്കെ കല്യാണത്തിന് മുന്‍പേ ചെയ്ത് കൂട്ടിയ ആളുകള്‍ ഇവിടെ നന്മ കാണിച്ചു നടക്കുന്നു.. ഇതേ സമയം കല്യാണശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങള്‍ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കില്‍ ഇതേ സത്യവാന്‍ എന്ത് പറഞ്ഞേനെ ? ഒരുപാട് സപ്പോര്‍ട്ട് കിട്ടും. കാരണം ഈ നാട് നെപോറ്റിസം അത് പോലെ ഉള്ള കാട്ടികൂട്ടലുകള്‍ക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ട് ആണ് !



ഈ വീഡിയോ 30k വ്യൂസ് മുകളില്‍ ഉണ്ട് - നിങ്ങള്‍ പറഞ്ഞിരിക്കുന്നത് കേട്ടാല്‍ ഇതെല്ലാം നേരിട്ട് അറിഞ്ഞ ഒരാളെ പോലെയും ഒക്കെ ആണലോ.. ഞാന്‍ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ inside മൈ ഫാമിലി ! പിന്നെ നിങ്ങള്‍ക് ഇങ്ങനെ ഒരു ചീപ്പ് സ്റ്റോറി റിയല്‍ ആണെന്ന് വിശ്വസിക്കാന്‍ പാകത്തിന് സംസാരിച്ചെടുത്തു ഒരു പെണ്ണിനെ - പെണ്ണിനെ എന്ന് വേണ്ട ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ എങ്ങനെ മനസ്സ് വരുന്നു? ഇത് വരെ ഒരു ഓപ്പണ്‍ സ്‌പേസ് il പറയുന്ന ആള്‍ടെ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല . അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല..

ഒരുപാട് കോടികള്‍ ആസ്തി തട്ടി എടുത്തു എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഞങ്ങളെ വെറുക്കപ്പെടുത്തിയെങ്കിലും സത്യത്തില്‍ ഞങ്ങള്‍ കഷ്ടപെട്ടാലെ ഞങ്ങള്‍ക്കൊരു സേഫ് ഭാവി ഉണ്ടാവുകയ്യുള്ളു. സേഫ് ഹാപ്പി ആന്‍ഡ് വെല്‍ settled .. ആ ഹാര്‍ഡ് വര്‍ക്ക് ആന്‍ഡ് സക്‌സസ് കാണുന്മ്‌പോ സഹിക്കുന്നില്ലെങ്കി ദൈവം എന്ന് ഞാന്‍ വിശ്വസിക്കുന്ന ശക്തി.. വാക്കുകളിലുള്ള ദൈവം അല്ല.. സത്യം എന്ന ദൈവം, ഒരുനാള്‍ വൈകാതെ തിരിച്ചടിക്കും.. അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ..''

 

amritha suresh abhirami suresh
Advertisment