Advertisment

'ചാന്‍സ് ചോദിക്കുമെന്ന് കരുതി ചിലര്‍ മിണ്ടില്ല, 25 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇപ്പോഴും ആളുകള്‍ യുവനടന്‍ എന്നാണ് പറയുന്നത്, ലളിത-പത്മിനി-രാഗിണിമാരില്‍ ലളിതാമ്മയുടെ കൊച്ചുമകന്‍ ആണ് ഞാന്‍, ശോഭന അമ്മയുടെ അനിയത്തി, മണിച്ചിത്രത്താഴിന്റെ ലൊക്കേഷനിലൊക്കെ പോയിട്ടുണ്ട്'; ജീവിതം പറഞ്ഞ് നടൻ കൃഷ്ണ

author-image
ഫിലിം ഡസ്ക്
New Update
krishna acter.jpg

ഒരുകാലത്ത് മലയാള സിനിമയിലെ യുവ നടനായിരുന്നു  കൃഷ്ണ. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമായിരുന്നു കൃഷ്ണ അഭിനയിച്ചത്. വിജയ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം തമിഴിലും സാന്നിധ്യം അറിയിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം പതിയെ സിനിമയില്‍ നിന്നും മായുകയായിരുന്നു.ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെ കുറിച്ചും സിനിമകളെ കുറിച്ചും  കൃഷ്ണ മനസ് തുറന്നത് പറയുന്നു . 

Advertisment

ആ വാക്കുകളിലേക്ക്.

25 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇപ്പോഴും ആളുകള്‍ യുവനടന്‍ എന്നാണ് പറയുന്നത്. 25 വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല. ആ ടാഗ് ലൈന്‍ ഇപ്പോഴും എന്റെ മനസിലുണ്ട്. പല നടന്മാരും 25 വര്‍ഷം ആഘോഷിക്കുമ്പോള്‍ എന്റെ മനസില്‍ ഞാനും 25 വര്‍ഷം ആഘോഷിക്കാറുണ്ട്. എന്നിട്ടും ജനങ്ങളുടെ മനസില്‍ ഇപ്പോഴുമുണ്ട്. 

ഞാന്‍ പക്കാ സിനിമാക്കാരന്‍ ആണ്. ഈറ്റ് സിനിമ, ബ്രീത്ത് സിനിമ, ലിവ് സിനിമ എന്ന് പറയുന്നത്. ലളിത-പത്മിനി-രാഗിണിമാരില്‍ ലളിതാമ്മയുടെ കൊച്ചുമകന്‍ ആണ് ഞാന്‍. ശോഭന അമ്മയുടെ അനിയത്തിയാണ്. പിന്നെ വിനീതുണ്ട്. സുകുമാരിയമ്മയുണ്ട്. അംബിക ചേച്ചിയുണ്ട്. അങ്ങനെ സിനിമക്കാര്‍ നിറഞ്ഞു നില്‍ക്കുകയാണ് കുടുംബത്തില്‍. ആദ്യമായൊരു സിനിമ ലൊക്കേഷനില്‍ പോകുന്നത് പത്മിനി അമ്മയുടെ കൂടെ ഫാസില്‍ സാറിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അതില്‍ ചെറിയൊരു സീനില്‍ അഭിനയിച്ചു. അന്ന് മുതല്‍ എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. പിന്നാലെ കുടുംബത്തില്‍ നിന്നും ഓരോരുത്തരായി വന്നു. അടുത്തതായി വരുന്നത് ശോഭന ചേച്ചിയായിരുന്നു. ചേച്ചിയുടെ കൂടെ ഷൂട്ടിംഗിന് പോകും. മണിച്ചിത്രത്താഴിന്റെ ലൊക്കേഷനിലൊക്കെ പോയിട്ടുണ്ട്.

അങ്ങനെയാണ് എനിക്ക് അഭിനയത്തോട് ഭ്രമം വരുന്നത്. അങ്ങനെ പിന്തുടര്‍ന്ന് പിന്തുടര്‍ന്ന് ഓഡിഷനൊക്കെ ചെയ്തു. അന്ന് ഓഡിഷനുകള്‍ അധികമില്ല. റെഫറന്‍സ് കോണ്ടാക്ട് വഴിയാണ് വേഷങ്ങള്‍ കിട്ടിയിരുന്നത്. ഞാന്‍ കുറച്ചുകൂടി വൈകി വന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു. അന്ന് അത്രയും അവസരങ്ങളുണ്ടായിരുന്നില്ല. ഞാന്‍ കുറേ സിനിമകളൊന്നും ചെയ്തിട്ടില്ല. കണക്ട് ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ.

Advertisment