Advertisment

''അച്ഛമ്മ കഥാപാത്രമായിട്ട് പോലും ആരാധന, പ്രായം നോക്കിയിട്ടുമല്ല. ഒറ്റയ്ക്കാണോ, അപ്പോള്‍ വരും വാലും പൊക്കി, എന്തിനാണ് അതിനൊക്കെ പോകുന്നത്''; തുറന്ന് പറഞ്ഞ് നടി ജീജ സുരേന്ദ്രന്‍

author-image
ഫിലിം ഡസ്ക്
New Update
jeeja1.jpg

മലയാള സീരിയല്‍ ലോകത്തെ പ്രധാനപ്പെട്ട ഒരു നടിയാണ്  ജീജ സുരേന്ദ്രന്‍. സീരിയല്‍ താരങ്ങള്‍ക്കിടയിലെ ചൂഷണങ്ങളെക്കുറിച്ച്‌  ഒരു  അഭിമുഖത്തിൽ ജീജ തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു.

''എന്റെ മകന്‍ വക്കീലാണ്. മകനോട് ഞാന്‍ പറയാത്ത കാര്യങ്ങളില്ല. ഒരു ദിവസം ഞാന്‍ തന്നെ എന്റെ മകനോട് എന്റെ മെസഞ്ചറില്‍ വരുന്ന മെസേജുകളെക്കുറിച്ച്‌ പറഞ്ഞു. പറയുന്നത് ആരാധനയാണ്. അച്ഛമ്മ കഥാപാത്രമായിട്ട് പോലും ആരാധന. അല്ലാതെയുള്ള വേഷം ഇട്ടാല്‍ ഇതാണോ അച്ഛമ്മ എന്ന് ചോദിക്കും. പിന്നെ വിധവ ആയ ശേഷമുള്ള മെസേജുകള്‍. വോയ്‌സ് മെസേജുകള്‍, കമന്റുകള്‍ ഓക്കെയുണ്ട്. അപ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടികള്‍ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകുമെന്ന് ജീജ പറയുന്നു .



ഇതൊക്കെയും ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് മാത്രം സംഭവിക്കുന്നതല്ല. അല്ലാതെയില്ലാത്തിടത്തും ഉണ്ട്. പ്രായം നോക്കിയിട്ടുമല്ല. ഒറ്റയ്ക്കാണോ, അപ്പോള്‍ വരും വാലും പൊക്കി. എന്തിനാണ് അതിനൊക്കെ പോകുന്നത്. ആരാധന മൂത്തവന്മാരില്‍ നിന്നും പെണ്‍കുട്ടികള്‍ സാമര്‍ത്ഥ്യത്തില്‍ പണം അടിച്ചു മാറ്റുന്ന സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു.

Advertisment