Advertisment

അവന്‍ കുണ്ടനെ പോലെ ഇരിക്കുന്നു. അത് അവഗണിച്ചു കൊണ്ട് ഈ വീഡിയോ പങ്കുവെക്കാന്‍ അവള്‍ക്കുണ്ടായ ധൈര്യം! ഹന്‍സിക ഹോമോഫോബിക് ആണെന്ന് റിയാസ്, റിയാസ് ഫേക്ക് ഫെമിനിസ്റ്റ് എന്ന് അഹാന; സോഷ്യല്‍ മീഡിയയില്‍ വിവാദം

നിങ്ങള്‍ക്ക് ശ്രദ്ധിക്കപ്പെടാനുള്ള ദാഹം മൂലം 18 കാരിയായ, കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും അവളുടെ നിഷ്‌കളങ്കരായ സുഹൃത്തുക്കളേയും ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിടുകയാണെന്നായിരുന്നു അഹാന പറഞ്ഞത്.

New Update
hansika riyas salim.jpg

ബിഗ് ബോസ് താരം റിയാസ് സലീമിനെതിരെ നടി അഹാന കൃഷ്ണ രംഗത്ത്. കഴിഞ്ഞ ദിവസം റിയാസ് പങ്കുവച്ചൊരു സ്റ്റോറിയ്ക്കെതിരെയാണ് അഹാന എത്തിയിരിക്കുന്നത്. അഹാനയുടെ സഹോദരിമാരില്‍ ഇളയവളായ ഹന്‍സികയുടെ ഒരു വീഡിയോയെ കുറിച്ചായിരുന്നു റിയാസിന്റെ സ്റ്റോറി. പിന്നീട് റിയാസ് തന്റെ സ്റ്റോറി പിന്‍വലിക്കുകയും ചെയ്തിരുന്നു.

Advertisment

ഹന്‍സിക ഹോമോഫോബിക് ആണെന്നായിരുന്നു റിയാസ് തന്റെ സ്റ്റോറിലൂടെ പ്രതികരിച്ചത്. ഇത് പിന്നീട് പിന്‍വലിക്കപ്പെട്ടുവെങ്കിലും അഹാന പ്രതികരണവുമായി എത്തുകയായിരുന്നു. നിങ്ങള്‍ക്ക് ശ്രദ്ധിക്കപ്പെടാനുള്ള ദാഹം മൂലം 18 കാരിയായ, കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയേയും അവളുടെ നിഷ്‌കളങ്കരായ സുഹൃത്തുക്കളേയും ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിടുകയാണെന്നായിരുന്നു അഹാന പറഞ്ഞത്. നോട്ട് കൂള്‍. അറപ്പുളവാക്കുന്നത്. ടോക്സിക്. ബുള്ളി. ഫേക്ക് ഫെമിനിസ്റ്റ് എന്നീ ഹാഷ്ടാഗുകളും അഹാന നല്‍കിയിരുന്നു.

''പശ്ചാത്തലത്തില്‍ അവളുടെ വിഡ്ഢി സുഹൃത്ത്: അവന്‍ കുണ്ടനെ പോലെ ഇരിക്കുന്നു. അത് അവഗണിച്ചു കൊണ്ട് ഈ വീഡിയോ പങ്കുവെക്കാന്‍ അവള്‍ക്കുണ്ടായ ധൈര്യം! ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് ഹോമോഫോബിക് ആയ പദപ്രയോഗങ്ങള്‍ നടത്തുന്നത് അവരുടെ സാമൂഹിക നിലവാരത്തെ ഉയര്‍ത്തുമെന്നാണ്. എന്തൊരു നാണക്കേട്'' എന്നായിരുന്നു റിയാസിന്റെ സ്റ്റോറി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ വീഡിയോ കണ്ടിരുന്നു. ഒരു കുട്ടിയെ കോള്‍ ഔട്ട് ചെയ്യുന്നതില്‍ എന്ത് കാര്യമെന്നാണ് അന്ന് ചിന്തിച്ചത്. പക്ഷെ കൃഷ്ണാഷിയന്‍സിന് (കഡാഷിയന്‍ 140പി) ബുദ്ധി കുറഞ്ഞ ഫോളോവേഴ്സിനെ എത്രത്തോളം സ്വാധീനിക്കാനാകുമെന്നത് അത്ഭുതകരമാണെന്നും റിയാസ് പറഞ്ഞിരുന്നു.

പിന്നീട് റിയാസ് തന്റെ സ്റ്റോറി ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം ഹന്‍സികയ്ക്കെതിരെയുള്ള റിയാസിന്റെ സ്റ്റോറിക്കെതിരെ സഹോദരി ഇഷാനിയും രംഗത്തെത്തിയിട്ടുണ്ട്. എന്റെ സഹോദരിയെ അപമാനിക്കും മുമ്പ് വസ്തുതകള്‍ പരിശോധിക്കുകയെങ്കിലും വേണ്ടതായിരുന്നുവെന്നാണ് ഇഷാനിയുടെ പ്രതികരണം. സംഭവം വിവാദമായി മാറിയെങ്കിലും റിയാസ് സലീം ഇതുവരേയും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

 

ahana krishna hansika riyas salim
Advertisment