Advertisment

''വൻ ഗുണ്ട് കയ്യിലുണ്ട്, നല്ല അസ്സൽ തിരിയും, അതിനു തീ കൊളുത്തണം, ഗുണ്ട് കയ്യിലെടുത്തുള്ള ആക്ഷനൊക്കെ കണ്ടപ്പോൾ സെറ്റിലുള്ള ചിലരെങ്കിലും ഒരടി പിന്നിലേക്കു നിന്നു''; അജു വർഗീസ് പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
aju vargees.jpg



പേരില്ലൂർ എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയെ പ്രമേയമാക്കി  അടുത്തിടെ ഇറങ്ങിയ  വെബ് സീരീസ് ആണ് പേരില്ലൂർ പ്രീമിയർ ലീഗ്. നിഖിലാ വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് എന്നിവരാണ് പേരില്ലൂർ പ്രീമിയർ ലീഗിൽ പ്രധാന വേഷത്തിൽ എത്തിയത്. 

Advertisment

അജു വർഗീസ് അവതരിപ്പിച്ച സൈക്കോ ബാലചന്ദ്രൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു  മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  ആ  കഥാപാത്രത്തെ കുറിച്ച്  അജു വർഗീസ്  പറഞ്ഞ കാര്യങ്ങൾ വൈറലാകുകയാണ്.

 അജു വർഗീസ് പറയുന്നു 

''സീരിസിൽ ഏറ്റവും ചിരി പടർത്തിയ സീനാണ് ബാലചന്ദ്രൻ സിഗ്നൽ നൽകുന്ന സീൻ. കാമുകനെത്തിയെന്ന് അറിയിക്കാൻ കാമുകിക്കു സിഗ്‌നൽ നൽകുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ബാലചന്ദ്രൻ പൊട്ടിച്ചത് ചിരിയുടെ അമിട്ടായിരുന്നെന്ന് ആ സീൻ കണ്ട എല്ലാവരും പറഞ്ഞു.

ഗുണ്ട് എറിയുന്ന രംഗം ചിത്രീകരിക്കുകയാണ്. വൻ ഗുണ്ട് കയ്യിലുണ്ട്. നല്ല അസ്സൽ തിരിയും. അതിനു തീ കൊളുത്തണം. ഷൂട്ടിങ്ങിനു പതിവിൽ നിന്നു മാറി കൂടുതൽ ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. രാവിലെ മുതൽ അഭിനയിച്ച് ഞാൻ മൊത്തത്തിൽ ഒരു സൈക്കോ മൂഡിലാണെന്നു കാണിക്കാൻ അസ്വാഭാവിക ചിരിയൊക്കെ പാസാക്കി ഇങ്ങനെ നിൽക്കുകയാണ്. ഗുണ്ട് കയ്യിലെടുത്തുള്ള ആക്ഷനൊക്കെ കണ്ടപ്പോൾ സെറ്റിലുള്ള ചിലരെങ്കിലും ഒരടി പിന്നിലേക്കു നിന്നു. ഇവനിനി ശരിക്കും സൈക്കോ ആയി ഗുണ്ട് ആൾക്കൂട്ടത്തിലേക്ക് എറിയുമോ എന്നു കരുതിക്കാണും" – അജു വർഗീസ് പറഞ്ഞു.

 

Advertisment