അഖില്‍ അക്കിനേനിയും മമ്മുട്ടിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏജന്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു

അഖില്‍ അക്കിനേനി നായകനായി എത്തിയ ഏജന്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു.

author-image
മൂവി ഡസ്ക്
New Update
തെലുങ്കിലും വിസ്‍മയിപ്പിച്ച് മമ്മൂട്ടി;  'ഏജന്റ്' ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അഖില്‍ അക്കിനേനി നായകനായി എത്തിയ ഏജന്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു. മുന്‍പ് അഭ്യൂഹങ്ങള്‍ വന്നത് പോലെ സോണി ലിവ്വിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.

Advertisment

 

ചിത്രം മാര്‍ച്ച് 14ന് സ്ട്രീമിംഗ് ആരംഭിക്കും. ഇക്കാര്യം അറിയിച്ച് കൊണ്ട് ട്രെയിലറും സോണി ലിവ്വ് പുറത്തുവിട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷം തികയാന്‍ ഇരിക്കെയാണ് ഏജന്റ് ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 



2023 ഏപ്രിലില്‍ ആയിരുന്നു ഏജന്റ് റിലീസ് ചെയ്തത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. 13.4 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 


അതേസമയം, നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നമാണ് സിനിമ ഇതുവരെ ഒടിടിയില്‍ എത്താത്തതിന് കാരണം. വിതരണ കരാറില്‍ നിര്‍മാതാവ് അനില്‍ സുങ്കര കബളിപ്പിച്ചുവെന്ന് ആരോപിച്ച് വിതരണക്കാരനായ ബട്ടുല സത്യനാരായണ കോടതിയെ സമീപിക്കുക ആയിരുന്നു. പിന്നാലെ വലിയ തര്‍ക്കങ്ങളും നടന്നു. ഇതോടെ ഏജന്റിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് കോടതി തടയുക ആയിരുന്നു.