മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം മെഡിക്കല്‍ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തില്‍ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്.
മിഡില്‍ ക്ലാസ് മെമ്പേഴ്‌സ് എന്ന ബാനറില്‍ അനിരുദ്ധ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിന്‍ ഗിരീഷും, കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് നിലീന്‍ സാന്ദ്രയാണ്, മലയാളികള്‍ ഈ ഇടെ ഏറെ നെഞ്ചിലേറ്റിയ സാമര്‍ത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്‌സീരിന്‍സിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചതും ഇവര്‍ തന്നെയാണ്.
കിഷ്‌കിന്ദാ കാണ്ഡം, രേഖചിത്രം എന്നീ സൂപ്പര്‍ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച മുജീബ് മജീദാണ് ഈ ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്.
രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് സിനിമയുടെ ഛായാഗ്രാഹകനായ സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി. ചമ്മന്‍ ചാക്കോയുടേതാണ് എഡിറ്റിംഗ് . മെഡിക്കല്‍ മിറാക്കിലിന്റെ മാര്‍ക്കറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഓബ്‌സ്‌ക്യൂറ എന്റര്‍ടൈന്മെന്റ്‌സ്.