Advertisment

"ജാതി മത രാഷ്ടീയ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്നേഹിക്കണം", 'സിദ്ധിഖ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു' എന്ന ചർച്ചകൾക്ക് മറുപടി പറഞ്ഞ് നടൻ സിദ്ധിഖ്

author-image
ഫിലിം ഡസ്ക്
New Update
siddique acter1.jpg

നടൻ സിദ്ധിഖ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന  വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളോട് സിദ്ധിഖ് പ്രതികരിച്ചു.

Advertisment



സിദ്ധിഖിൻറെ വാക്കുകൾ 

ജാതി മത രാഷ്ടീയ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്നേഹിക്കണം. എന്നിലെ നടനെ അംഗീകരിക്കണം എന്നതാണ് എന്റെ ചിന്ത. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്റെ പരിണാമങ്ങളും. പടച്ചോന്‍ എന്നെ സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല.

 അടുത്ത കഥാപാത്രം എന്തായിരിക്കും എന്ന ചിന്തയും അതിനുവേണ്ടിയുള്ള സ്വപ്നങ്ങളുമാണ് ഒരു നടന്‍ എന്ന നിലയില്‍ എന്റെ പരിഗണന. കഥാപാത്രങ്ങള്‍ ടൈപ്പ് ആക്കപ്പെടുക വഴിയുള്ള ആവര്‍ത്തന വിരസത ഇതുവരെ തോന്നിയിട്ടില്ല. കാരണം ഒരേപോലുള്ള കഥാപാത്രങ്ങള്‍ കിട്ടിയാലും അതെങ്ങിനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കാറ്.

ഞാന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തന്നെയാണ് നായകന്‍ എന്ന വിചാരത്തോടെയാണ് അഭിനയിക്കുന്നത്. വായനയും സിനിമ കാണലും ഒക്കെയാണ് ഹോംവര്‍ക്ക് എന്നും സിദ്ധിക്ക് പറയുന്നു.

Advertisment