Advertisment

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസെടുത്ത് പൊലീസ്

പ്രമുഖ പരസ്യ മോഡലായിരുന്നു ഷിയാസ് കരീം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ശ്രദ്ധേയനായത്. 

author-image
ഫിലിം ഡസ്ക്
New Update
shiyas kareem

സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസര്‍കോട് ചന്തേര പൊലീസ് കേസെടുത്തു. കേസിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Advertisment

പ്രമുഖ പരസ്യ മോഡലായിരുന്നു ഷിയാസ് കരീം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ശ്രദ്ധേയനായത്. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിലാണ് ഷിയാസ് മത്സരാർഥിയായി പങ്കെടുത്ത്.

ബിഗ് ബോസിന് ശേഷം നിരവധി സിനിമ അവസരങ്ങൾ ലഭിച്ച ഷിയാസ്, ഇതോടെ സോഷ്യല്‍ മീഡിയയിലും താരമായി. സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഷിയാസ് എത്തുന്നത് പതിവായിരുന്നു. സ്റ്റാര്‍ മാജിക് ടെലിവിഷന്‍ പരിപാടിയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് ഷിയാസ്.

shiyas kareem
Advertisment