പിച്ചയെടുക്കേണ്ടി വന്നാലും നടൻ വടിവേലുവിനൊപ്പം അഭിനയിക്കില്ല. വിവാദ പരാമര്‍ശവുമായി നടി സോന ഹെയ്ഡന്‍

'ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല,' എന്നാണ് ബിഹൈന്‍ഡ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന പറഞ്ഞത്.  

author-image
ഫിലിം ഡസ്ക്
New Update
sona heiden

ചെന്നൈ: പിച്ചയെടുക്കേണ്ടി വന്നാലും നടൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡൻ.

Advertisment

സ്‌മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷന്‍ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് സോന വിവാദ പരാമര്‍ശം നടത്തിയത്.  


'ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല,' എന്നാണ് ബിഹൈന്‍ഡ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന പറഞ്ഞത്.  


sona

രജനീകാന്തും മീനയും പ്രധാന വേഷത്തിലെത്തിയ കുസേലനിൽ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. 

അതിന് ശേഷം പതിനാറോളം സിനിമകളിൽ അവസരം ലഭിച്ചെങ്കിലും ഇതെല്ലാം താൻ നിരസിച്ചുവെന്നാണ് നടി പറഞ്ഞത്.

sona1

എന്നാൽ ഇതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കാൻ താരം തയ്യാറായില്ല.

സോനയുടെ വെളിപ്പെടുത്തലിന് പിന്നാലെ തമിഴ് സിനിമാ മേഖലയിൽ ഇത് വലിയ ചർച്ചയായി. നടിയുടെ പരാമർശത്തിൽ വടിവേലു മറുപടി നൽകിയിട്ടില്ല.