Advertisment

റിമ കല്ലിങ്കലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര

author-image
മൂവി ഡസ്ക്
Updated On
New Update
gg-2024-09-03T140643.608

റിമ കല്ലിങ്കലിന്റെ പരാതി, തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര. കേസെടുക്കേണ്ടത് ഇന്റർവ്യൂ വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം.

Advertisment

 പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

എന്നാൽ സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ പരാതിയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തി. ഈ ആരോപണങ്ങൾ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നൽകിയതായും പറഞ്ഞു.

Advertisment