വീട്ടിലേക്ക് മടങ്ങാന്‍ സമയമായി, 37-ാം വയസില്‍ അഭിനയം നിര്‍ത്തുവെന്ന് പ്രഖ്യാപിച്ച് ട്വല്‍ത് ഫെയില്‍ നായകന്‍

author-image
മൂവി ഡസ്ക്
New Update
1452993-vikrant-massey4 (1)

മുബൈ: കരിയറില്‍ കത്തിക്കയറി നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. ട്വല്‍ത് ഫെയില്‍, സെക്ടര്‍ 36 തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Advertisment

സബര്‍മതി റിപ്പോര്‍ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അടുത്തിടെ നടന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് നല്‍കി താരത്തെ ആദരിച്ചിരുന്നു.

‘കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു.

ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. അതിനാൽ, 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു.’’ വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നിരവധി ആരാധകരാണ് അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചത്. 

Advertisment