ഏഴ് വർഷം മുമ്പ് പുറത്തിറങ്ങി, വലിയ ചർച്ചയായ വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ. 2017-ൽ പുറത്തിറങ്ങിയ വീഡിയോയെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. ഗോവയിലെ ഒരു മദ്യഷോപ്പിൽ നിന്നും മദ്യം വാങ്ങുന്ന അല്ലു അർജുന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിലാണ് വർഷങ്ങൾക്ക് ശേഷം അല്ലു അർജുൻ പ്രതികരിച്ചത്. പുഷ്പ -2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ആ വീഡിയോയിലുള്ളത് ഞാൻ തന്നെയായിരുന്നു. പക്ഷേ, എന്റെ സുഹൃത്തിന് വേണ്ടിയാണ് മദ്യം വാങ്ങിയത്. നിങ്ങൾ കരുതുന്നത് പോലെ അത് എനിക്ക് വേണ്ടി ആയിരുന്നില്ല. ആ സുഹൃത്തും തന്നോടൊപ്പം ഇവിടെ വന്നിട്ടുണ്ടെന്നും’ അല്ലു അർജുൻ പറഞ്ഞു.