Advertisment

ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേർപിരിയുന്നു? ചർച്ചയായി നടിയുടെ പോസ്റ്റുകൾ

author-image
ഫിലിം ഡസ്ക്
New Update
aiswarya

ഐശ്വര്യ ഐശ്വര്യ റായ്‌യുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. 

Advertisment

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ ആരംഭിച്ചിട്ട്. ദീപാവലി, പൂജ പാർട്ടികളിൽ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്താതിരുന്നത് ചർച്ചകളിൽ നേടിയിരുന്നു.

ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചർച്ചയാകുന്നുണ്ട്. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായ്‌യുടെ ജന്മവാർഷികത്തിൽ മകൾ ആരാധ്യ, അച്ഛനൊപ്പം പോസ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട ഡാഡി, നിങ്ങളെ ഞാൻ എന്നും സ്നേഹിക്കുന്നു. ഏറ്റവും സ്നേഹമുള്ള, ദയയുള്ള, കരുതലുള്ള, ശക്തനും, ഉദാരമനസ്‌കനും, നീതിമാനുമായിരുന്നു നിങ്ങൾ. നിങ്ങളെപ്പോലെ ആരും ഒരിക്കലും ഇനിയുണ്ടാകില്ല, ഞങ്ങൾ താങ്കളെ വല്ലാതെ മിസ് ചെയ്യുന്നു' കുറിപ്പോടെയാണ് ഐശ്വര്യയുടെ പോസ്റ്റ്'.

അതേസമയം ഭർത്താവ് അഭിഷേകിനൊപ്പമുള്ള ചിത്രങ്ങളൊന്നും അടുത്തിടെ ഐശ്വര്യ പങ്കുവച്ചിട്ടില്ല. ഇത് സോഷ്യൽ മീഡിയ ചർച്ചയാക്കിയിരിക്കുകയാണ്.

Advertisment