മൂവി ഡസ്ക്
Updated On
New Update
/sathyam/media/media_files/V7XvHmOodGPWCKfNTtsx.jpg)
ആദ്യ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിംഗും. താ രദമ്പതികൾക്ക് പെൺകുഞ്ഞാണ് പിറന്നത്. ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Advertisment
കുഞ്ഞിന് ജന്മം നൽകുന്നതിനു മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയതറിഞ്ഞ് ആരാധകർ ആശംസകളുമായി എത്തുന്നുണ്ട്. എന്നാൽ മാതാപിതാക്കളായ കാര്യം താരങ്ങൾ ഇതുവരെയും ആരാധകരുമായി പങ്കു വെച്ചിട്ടില്ല.