മാമന്നന്‍' കോമ്പോ വീണ്ടും. നേര്‍ക്കുനേര്‍ വടിവേലുവും ഫഹദ് ഫാസിലും. മാരീശന്‍ റിലീസ് പ്രഖ്യാപിച്ചു

നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്. 

author-image
മൂവി ഡസ്ക്
New Update
marreeeshana

2023ല്‍ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ 'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശന്‍. 2024ല്‍ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസില്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രം 20205 ജൂലൈയില്‍ റിലീസ് ചെയ്യും. എന്നാല്‍ തിയതി പുറത്തുവിട്ടിട്ടില്ല. നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. 

Advertisment

 

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. 


 

നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്. 

 

Advertisment