/sathyam/media/media_files/2026/01/22/modhi-lula-2026-01-22-22-53-44.png)
ന്യൂഡൽഹി: ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിന് കീഴിൽ അമേരിക്കയുമായുള്ള നികുതി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി മോദി ഇന്ന് ബ്രസീൽ പ്രസിഡന്റ് ലുലയുമായി ഫോണിലൂടെ സംഭാഷണം നടത്തി.
ഇത് സംബന്ധിച്ച പോസ്റ്റ് പ്രധാനമന്ത്രി മോദി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
പ്രസിഡന്റ് ലുലയുമായി സംസാരിച്ചതിൽ വളരെ സന്തോഷം. ഇന്ത്യ-ബ്രസീൽ ബന്ധത്തിന്റെ കരുത്തിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. വരും വർഷത്തിൽ ഈ ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ഗ്ലോബൽ സൗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളുെ തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി.
ബ്രസീൽ പ്രസിഡന്റിനെ ഉടൻ തന്നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ താൻ ആവേശത്തോടെ കാത്തിരിക്കുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us