Advertisment

"പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ... സ്ഥാനം കിട്ടിയെന്നു വെച്ച് തലയിൽ കൊമ്പൊന്നുമില്ലല്ലോ" ; പ്രേംകുമാറിനെതിരെ ധർമ്മജൻ ബോൾഗാട്ടി

author-image
മൂവി ഡസ്ക്
New Update
dharmajan-and-premkumar

നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മലയാളം സീരിയലുകൾക്കെതിരെ നടത്തിയ പരാമർശത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് നടനും നിർമാതാവുമായ ധർമ്മജൻ ബോൾഗാട്ടി.

Advertisment

 മൂന്ന് മെഗാ സീരിയലുകൾ എഴുതിയ ആളാണ് താനെന്നും അതിൽ അഭിമാനമുണ്ടെന്നും സീരിയലുകളെ എൻഡോസൾഫാൻ എന്ന് വിളിച്ച പ്രേംകുമാറും സീരിയലിലൂടെ തന്നെയാണ് വന്നതെന്നും ധർമജൻ ബോൾഗാട്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം...

ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ....

Advertisment