പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂരും, അരിസ്റ്റോ സുരേഷും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ "ഗെങ് ഗിലാ ഗിലാ"; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു..."

New Update
geng gila gila

ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂർ അരിസ്റ്റോ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ സുരേന്ദ്രൻ തരൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെങ് ഗിലാ ഗിലാ'. 

Advertisment

ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി. ഡോർ സ്റ്റെപ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിൻ്റെ കഥ പറയുന്ന ചിത്രം തീർത്തുമൊരു ഫാമിലി എൻ്റർടെയ്ൻമെൻ്റ് ആണ്. 

സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ജെൻസൺ ആലപ്പാട്ട്, പ്രമോദ് വെള്ളിനേഴി, അപ്പുണ്ണി ശശി, ഹുവൈസ്, സനന്ദൻ, സൂര്യലാൽ, ശിവാനി,രശ്മി അനിൽ,വിജയ മേനോൻ, ഐശ്വര്യ, അക്ഷര എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. 

ചിത്രീകരണം പൂർത്തിയാക്കിയ ചിത്ര പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

സിബി ജോസഫ് ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണി താമര, സുരേഷ്, വിജയ് ചമ്പത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. 

പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ ഇക്കു, എഡിറ്റർ: ബിബിൻ ബാലൻ, മേക്കപ്പ്: സുബ്രു വൈഗ (സുബ്രമണ്യൻ പി.പി), കോസ്റ്റ്യൂംസ്: വിച്ചു എന്‍ അച്ചു & ഹരി, പ്രൊഡക്ഷൻ ഡിസൈനർ: ഷെരീഫ് ckdn, കൊറിയോഗ്രാഫി: ചിത്ര സുരേന്ദ്രൻ & ശ്രുതി രതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീപ്രകാശ്. 

അസോസിയേറ്റ് ഡയറക്ടർ: പ്രഫുൽ കൃഷ്ണൻ, അസിസ്റ്റൻ്റ് ഡയറക്ടർ: രഞ്ജിനി, ജയ്സ് എബ്രഹാം, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, സ്റ്റിൽസ്: ഷാബുപോൾ & ശ്രീകുമാർ, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, മാർക്കറ്റിംഗ്: ബി. സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment