മലയാളത്തില്‍ പുതുമയാര്‍ന്ന ആക്ഷന്‍ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്ണ രാജിന്റെ 'കാളരാത്രി'; സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിച്ച ആര്‍ജെ മഡോണയ്ക്ക് ശേഷം, സംവിധായകന്‍ ആനന്ദ് കൃഷ്ണ രാജ് 'കാളരാത്രി ' എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു

author-image
പി. ശിവപ്രസാദ്
Updated On
New Update
kalarathri 11

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിച്ച ആര്‍ജെ മഡോണയ്ക്ക് ശേഷം, സംവിധായകന്‍ ആനന്ദ് കൃഷ്ണ രാജ് 'കാളരാത്രി ' എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കാളരാത്രി ' ഗ്രേമോങ്ക് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഒരു ആക്ഷന്‍-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റര്‍ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണ സംരംഭമാണിത്.

Advertisment

കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയന്‍ അബീഷ്, ആന്‍ഡ്രിയ അബീഷ് എന്നിവര്‍ക്കൊപ്പം, തമ്പു വില്‍സണ്‍, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുള്‍പ്പെടെ കഴിവുള്ള കലാകാരന്മാരുടെ ശക്തമായ ഒരു സംഘവും ഈ ആവേശകരമായ ആക്ഷന്‍ എന്റര്‍ടെയ്നറില്‍ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും, അതിന് പിന്നിലോരു ആവേശകരമായ ടീമും ഉള്ള കാളരാത്രി, വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുമെന്ന് സംവിധായകന്‍ പറയുന്നു.

പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി, ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഡി.ഓ.പി: ലിജിന്‍ എല്‍ദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈന്‍ പോഡ്യൂസര്‍: കണ്ണന്‍ സദാനന്ദന്‍, ആര്‍ട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷന്‍: റോബിന്‍ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്‌സ് വര്‍ഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, വിഎഫ്എക്‌സ്: മനോജ് മോഹനന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഷിബിന്‍ സി ബാബു, മാര്‍ക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്‌സ്, പിആര്‍ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.