New Update
/sathyam/media/media_files/2024/10/30/c5bs9NDOtrgnT8deuuYx.jpg)
മലയാളിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹം സംബന്ധിച്ച് സുഷിൻ ഔദ്യോഗിക വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ല.
Advertisment
ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്കരൻ, ദീപക് ദേവ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസ നേർന്നെത്തിയത്. നേരത്തെ, ജയറാമിന്‍റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.