New Update
/sathyam/media/media_files/LtuacIMi3xz6t7AFi7uW.jpg)
വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്ക് കിടിലൻ മറുപടിയുമായി നടി അമല പോൾ രംഗത്ത്. വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്ന് അമലാപോൾ പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നതിനും, എന്ത് ധരിക്കുന്നു അതിൽ താൻ ശ്രദ്ധിക്കാറില്ലെന്നും പുതിയ ചിത്രമായ ലെവല്‍ ക്രോസിന്‍റെ പ്രചാരണത്തിനിടെ പറഞ്ഞു.
Advertisment
‘എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല’, അമല പോൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us