Advertisment

ആ നടി അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ, അന്നത് പറയുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നോ ഉള്ള ഒരു ചിന്ത അപ്പോൾ ഉണ്ടായിരിക്കില്ല- ഗോകുൽ സുരേഷ്

author-image
മൂവി ഡസ്ക്
New Update
gokul nimisha.jpg

സുരേഷ് ഗോപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിടുകയാണ് നടി നിമിഷ സജയൻ. നാല് വർഷം മുൻപ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും നിമിഷയ്ക്കെതിരെ മോശം പരാമർശങ്ങളെത്തുന്നതും. സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്.

Advertisment

നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തിലും വ്യക്തിപരമായ വിഷമം മാത്രമേയുള്ളൂ. അന്ന് അത് പറയുമ്പോൾ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നുള്ള ഒരു ചിന്ത നടിക്ക് അപ്പോൾ ഉണ്ടായിരുന്നിരിക്കില്ല എന്നും ഗോകുൽ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷയുടെ പേര് പരാമർശിക്കാതെയായിരുന്നു ഗോകുൽ സംസാരിച്ചത്.

'ആ നടി അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ. അന്നത് പറയുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നോ ഉള്ള ഒരു ചിന്ത അപ്പോൾ ഉണ്ടായിരിക്കില്ല. ഇന്ന് അവർക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവർ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ'- ഗോകുൽ പറഞ്ഞു.

 

Advertisment