Advertisment

ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

author-image
മൂവി ഡസ്ക്
New Update
usha-uthup

ഗായിക ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ്(78) അന്തരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു. 

Advertisment

1969-ൽ കൊൽക്കത്തയിലെ നിശാക്ലബ്ബുകളിൽ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വർഷത്തിന് ശേഷം 1971-ലാണ് വിവാഹിതരാകുന്നത്. പിന്നീട് ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. മക്കളുടെ ജനനശേഷം ഇവർ വീണ്ടും കൊൽക്കത്തയിലേക്ക് താമസം മാറ്റി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കൾ.

 

 

 

Advertisment