Advertisment

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജാഫര്‍ ഇടുക്കി മോശമായി പെരുമാറി, പരാതി നൽകി നടി

author-image
മൂവി ഡസ്ക്
New Update
jaffer idukki

കൊച്ചി: നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി ഓണ്‍ലൈന്‍ ആയി പരാതി നല്‍കി.

Advertisment

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജാഫര്‍ ഇടുക്കി മോശമായി പെരുമാറിയെന്നാണ് നടി പറയുന്നത്. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബാലചന്ദ്രമേനോനും നടന്‍ ജയസൂര്യയും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്രമേനോനും ജാഫര്‍ ഇടുക്കിക്കുമെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് ശേഷം ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി പരാതി നല്‍കുകയായിരുന്നു.

Advertisment