രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
രവി വര്‍മ നിര്‍മിച്ച് ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.
ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം ഇതിനോടകം റിലീസ് ചെയ്തു. പിആര്‍ഒ: പി.ശിവപ്രസാദ്