Advertisment

'റാം' നീണ്ടു പോകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്

author-image
ഫിലിം ഡസ്ക്
New Update
ram movi jithu1.jpg

മോഹൻലാൽ ജീത്തുജോസഫ് കൂട്ടുകെട്ടിൽ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ചിത്രമാണ് റാം. തെന്നിന്ത്യൻ താരം തൃഷ നായികയായി എത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ആയിട്ടാണ് ഒരുങ്ങുന്നത്. കോവിഡിന് മുമ്പ് ആരംഭിച്ച ചിത്രം ഇപ്പോഴും ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഈ കാലയളവിൽ മോഹൻലാലിനൊപ്പം മൂന്ന് ചിത്രങ്ങൾ ജീത്തുജോസഫ് ചെയ്തു .

Advertisment

ഇതിനിടെ റാംനിർത്തിവെച്ചെന്നും ഉപേക്ഷിച്ചെന്നുമെല്ലാം പ്രചരണങ്ങൾ ഉണ്ടായി. ബഡജറ്റ് പ്രശ്‌നങ്ങൾ കൊണ്ടാണ് ചിത്രം നിർത്തിവെച്ചതെന്നായിരുന്നു പ്രചരിച്ച വാർത്തകളിൽ ഒന്ന്. എന്നാല്‍ ചിത്രം നീണ്ടു പോകുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. റേഡിയോ മ്യൂസിക്കയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തു ചിത്രം വൈകുന്നതിന്റെ കാരണങ്ങൾ തുറന്നുപറഞ്ഞത്.

ജീത്തുജോസഫിന്റെ വാക്കുകൾ 

 " യുകെയിൽ വെച്ച് ചിത്രീകരിച്ച ഒരു സംഘട്ടന രംഗത്തിൽ ചിത്രത്തിലെ ഒരു വനിതാ താരത്തിന് പരിക്കേറ്റു. ഇതോടെ അവിടെത്തെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളും ചിത്രത്തിന്റെ കണ്ടിന്യൂറ്റിക്ക് പ്രശ്‌നങ്ങൾ ഉണ്ടായി. ഇതോടെ മൊറോക്കയിലേക്ക് ചിത്രീകരണം മാറ്റാൻ തീരുമാനിച്ചു. നിലവിൽ മൊറോക്കയിലെ സീനുകൾ പൂർത്തിയാക്കി. എന്നാൽ യുകെയിലെ വനമേഖലയിൽ ചിത്രീകരിച്ച സീനുകളുടെ തുടർച്ചയിൽ ആശങ്കകളുണ്ട്. അവിടുത്തെ സീസണുകൾ മാറി മാറി വരുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ ആണ്.  ശരിയായ കാലാവസ്ഥാ വിന്യാസമില്ലാതെ ഷൂട്ടിംഗ് പുനരാരംഭിച്ചാൽ മുമ്പ് ചിത്രീകരിച്ച സീനുകൾ ഒഴിവാക്കേണ്ടി വരും.

നിലവിൽ മൊറോക്കോയിൽ ഷെഡ്യൂള്‍ പൂർത്തിയായി  ടുണീഷ്യയിലും യുകെയിലും മറ്റ് ലൊക്കേഷനുകളിലും ചില ഷോട്ടുകൾ പൂർത്തിയാക്കണം . മോഹൻലാലും നിർമ്മാതാക്കളും മുഴുവൻ അണിയറപ്രവർത്തകരും പ്രതിബന്ധങ്ങൾ തരണം ചെയ്ത് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്."   ജീത്തു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

Advertisment