ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്റെ സംവിധാനത്തലെത്തിയ ‘ആവേശം’ വളരെ ആവേശത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ചിരിയും കൈയ്യടിയും നേടിയ ചില രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ഈ രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിനായുള്ള ഫഹദ് ഫാസിലിന്റെ ആക്ഷന്‍ ട്രെയിനിങ് വീഡിയോയാണ് പുറത്തു വരുന്നത്. ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്ന ഫഹദ് ഫാസിലിനെ വീഡിയോയില്‍ കാണാം.