Advertisment

എല്ലാവര്‍ക്കും ചിരിയാണ്, പക്ഷെ എനിക്ക് ജഗതിച്ചേട്ടനൊപ്പം അഭിനയിക്കാന്‍ ഭയമാണ്: ഗായത്രി വര്‍ഷ

ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കോമ്പോയാണ് പിള്ളേച്ചനും സരസുവും. 

author-image
ഫിലിം ഡസ്ക്
New Update
gayathri varsha jagathy.jpg

ജഗതിയെക്കുറിച്ചുള്ള നടി ഗായത്രി വര്‍ഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മീശമാധവനില്‍ ജഗതിയോടൊപ്പമുള്ള ഗായത്രിയുടെ രംഗങ്ങള്‍ വലിയ ഹിറ്റായി മാറിയവായിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കോമ്പോയാണ് പിള്ളേച്ചനും സരസുവും. 

Advertisment

 ''ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് ചിരിക്കും എന്നത്. പക്ഷെ എനിക്കൊന്നും ചിരിക്കാനേ ഒരിക്കലും പറ്റാറില്ല. ജഗതിച്ചേട്ടന്റെ കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ എനിക്ക് ആത്യന്തികമായി ഉള്ളത് ഭയങ്കരമായ ഭയമാണ്. ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ ഒരു കുട്ടി നില്‍ക്കുന്ന ഭയത്തോടെയായിരിക്കും നില്‍ക്കുക'' ഗായത്രി പറയുന്നു.

''എട്ട് തവണ റിഹേഴ്‌സ് ചെയ്താല്‍ എട്ട് തവണയും എട്ട് സാധനങ്ങളായിരിക്കും. അഭിനയത്തിന്റെ എട്ട് തലങ്ങളായിരിക്കും അത്. എവിടെ നിന്നു കൊണ്ടും സെയ്മിം സ്‌കെയിലില്‍, സെയിം ടൈമിംഗില്‍, സെയിം മെഷര്‍മെന്റില്‍. പക്ഷെ മറ്റാരേയും ബുദ്ധിമുട്ടിക്കാതെ ഒരു കാന്‍വാസിന് അകത്തു നിന്നാണ് എട്ട് ഭാവങ്ങളും തരിക. നമ്മളിങ്ങനെ നിന്നു പോകും. നമ്മളുടെ റിയാക്ഷന്‍ പോലും മറന്നു ഹോ ഇതെന്താണ് കാണിക്കുന്നത് എന്നോര്‍ത്ത് നിന്നു പോകും'' എന്നും ഗായത്രി പറയുന്നു.

 

jagathy sreekumar gayathri varsha
Advertisment