Advertisment

'എന്റെ പ്രസംഗം കേട്ട് ആ നടന്‍ വിളിച്ചു, കാണേണ്ട പോലെ കണ്ടാല്‍ അടുത്ത പടത്തിലൊരു വേഷം ഒപ്പിച്ചു തരാമെന്ന്‌'; ദുരനുഭവം പങ്കുവെച്ച് ഗായത്രി വര്‍ഷ

ചേട്ടാ നിങ്ങള്‍ ക്യാമറ കാണുന്നതിന് മുമ്പേ ക്യാമറ കണ്ടതാണ് ഞാന്‍.

author-image
ഫിലിം ഡസ്ക്
New Update
gayathri varsha one.jpg

തനിക്കൊരു മുതിര്‍ന്ന നടനില്‍ നിന്നുമുണ്ടായ മോശം അനുഭവം സീരിയല്‍ നടി ഗായത്രി വര്‍ഷ പങ്കുവച്ചിരുന്നു. മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചില്‍.

''ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന, കോമഡി ചെയ്യുന്ന ഒരു നടന്‍ എന്റെ ഏതോ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗം കണ്ട് വേഗം എന്നെ വിളിച്ചു. ഓ താന്‍ ഇത്രയൊക്കെ സംസാരിക്കുമോ? താന്‍ പുസ്തകമൊക്കെ വായിക്കുമോ? താന്‍ ഭയങ്കര മിടുക്കിയാണല്ലോ എന്ന് പറഞ്ഞു. താന്‍ ഇവിടെ നിന്നാല്‍ പോരെ, നല്ല നല്ല വേഷങ്ങള്‍ ചെയ്ത് തെളിഞ്ഞ് വരണം എന്നും പറഞ്ഞു. അടുത്ത സിനിമയില്‍ സംവിധായകനോട് ഞാന്‍ പറയാമെന്നും പറഞ്ഞു'' ഗായത്രി പറയുന്നു.



സന്തോഷം ചേട്ടാ എന്ന് ഞാന്‍ പറഞ്ഞു. വിളിച്ചതില്‍ സന്തോഷമെന്നും പറഞ്ഞു. പക്ഷെ കാണേണ്ടത് പോലെ കാണണം എന്നായിരുന്നു മറുപടി. ചേട്ടാ നിങ്ങള്‍ ക്യാമറ കാണുന്നതിന് മുമ്പേ ക്യാമറ കണ്ടതാണ് ഞാന്‍. ഇതിലും വലിയ സൂപ്പര്‍ താരങ്ങളുടേയും സംവിധായകരുടേയും കൂടെ അഭിനയിച്ചതാണ്. അവരെയാരേയും വേണ്ടത് പോലെ കാണേണ്ടാത്തതു കൊണ്ട് ഇപ്പോഴും ഇവിടെ നില്‍ക്കുന്നൊരു ഗായത്രിയുണ്ട്. വെച്ചിട്ട് പോടാ എന്ന് പറഞ്ഞ് നിര്‍ത്തിയ ആളാണ് ഞാനെന്നാണ് ഗായത്രി പറയുന്നത്.





gayathri varsha
Advertisment