Advertisment

'ആടുജീവിതത്തിന് വേണ്ടി ഇത്തരത്തിൽ മാറാൻ ക്രിസ്റ്റ്യൻ ബെയ്ലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്'; ആടുജീവിതത്തിലെ യഥാർത്ഥ ചിത്രം പങ്കുവെച്ച് ഗോകുൽ

author-image
ഫിലിം ഡസ്ക്
Updated On
New Update
k r gokul1.jpg

ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജിനെ പോലെ തന്നെ നിരവധി കഷ്ടപ്പാടുകൾ നേരിട്ട നടനാണ് കെ ആർ ഗോകുൽ. ഭക്ഷണം കഴിക്കാതെയും മറ്റും ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി ശരീരം മെലിയാൻ ഗോകുൽ കഷ്ട്ടപ്പെട്ടിരുന്നു. അതിൻ്റെ ഫലം ചിത്രത്തിന് ലഭിച്ചിട്ടുമുണ്ട്. ബോക്സോഫീസിൽ മികച്ച പ്രതികരണമാണ് ആടുജീവിതം നേടുന്നത്. ഇപ്പോഴിതാ തന്റെ മെലിഞ്ഞ രൂപത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഫേസ്ബുക്കിൽ ഗോകുൽ.

ക്രിസ്റ്റ്യൻ ബെയ്ൽ എന്ന പ്രശസ്ത നടന്റെ മെഷീനിസ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനാണ് തന്നെ ആടുജീവിതത്തിന് വേണ്ടി ഇത്തരത്തിൽ മാറാൻ സഹായിച്ചതെന്ന് കെ ആർ ഗോകുൽ കുറിച്ചു. എല്ലുന്തി നിൽക്കുന്ന തരത്തിലുള്ള ചിത്രമാണ് ഗോകുൽ ഇതിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. മെഷീനിസ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടി 28 കിലോയോളമാണ് ക്രിസ്റ്റ്യൻ ബെയ്ലിൽ കുറച്ചത്. വെള്ളം കുടിക്കുന്നത് കുറയ്ക്കുകയും, ആപ്പിളും കോഫിയും മാത്രം കുടിക്കുകയും ചെയ്‌താണ്‌ ബെയിൽ ഇത്തരത്തിൽ വണ്ണം കുറച്ചത്. 

Advertisment