കൊച്ചി : സിനിമയിൽ ഇന്ന് നടക്കുന്ന വയലൻസ് മനുഷ്യ മനസ്സിൽ സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തിൽ ഭാരതീയ ഹ്യൂമൻ റൈറ്സ് ഫോറം, (BHRF) ബ്രാൻ്റ് അംബാസിഡറും പ്രശസ്ത സിനിമാ സംവിധായകനുമായ ആലപ്പി അഷറഫ് ഗൂഗൂൾ മീറ്റ് ക്ളാസ് എടുത്തു.
വിവിധ ജില്ലകളിൽ നിന്നായി 60 ഓളം പേർ പങ്കെടുത്തു.സംസ്ഥാന ചെയർമാൻ പി.കെ. പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ ചെയർമാൻ അനൂപ് സബർമതി ഉദഘാടനം ചെയ്തു.
സംസ്ഥാന വൈസ് ചെയർമാൻ ഡോക്ടർ കെ. ജയദേവൻ നായർ,എറണാകുളം ജില്ലാ ചെയർമാൻ ഡോക്ടർ അനിൽകുമാർ തിരുവനന്തപുരം ജില്ലാ ചെയർമാൻ അഡ്വക്കറ്റ് ഹരികുമാർ,സാമൂഹിക പ്രവർത്തകനും കേരള റിപ്പോർട്ടേഴ്‌സ് മീഡിയ പേർസൺസ് യൂണിയൻ സംസ്ഥാന സമിതി അംഗവുമായ ഉസീബ് ഉമ്മലിൽ,കോഴിക്കോട് ജില്ലാ ചെയർമാൻ സുരേഷ്,അമ്പാടി,അഡ്വക്കറ്റ് ബിജു തമ്പി കോട്ടയം, ഫാദർ ഡോക്ടർ തോമസ് കൊല്ലം,നീബ തൃശൂർ,റോയി തോമസ് കൊല്ലം, ജോൺസൺ കൊല്ലം, സുധീർ എറണാകുളം,ബിന്ദു മോൾ എറണാകുളം തുടങ്ങിയവർ സംസാരിച്ചു.