എമ്പുരാന്റെ ഗള്‍ഫും യുഎസും ഒഴികെയുള്ള വേള്‍ഡ് വൈഡ് റൈറ്റ്‌സ് സൈബര്‍സിസ്റ്റംസിന്

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന്റെ വേള്‍ഡ് വൈഡ് റിലീസിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കി സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയ എന്ന് അറിയിച്ചു.

author-image
മൂവി ഡസ്ക്
New Update
empuran 1111

കൊച്ചി: മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന്റെ വേള്‍ഡ് വൈഡ് റിലീസിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കി സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയ എന്ന് അറിയിച്ചു. ജി.സി.സി, അമേരിക്കന്‍ എന്നിവിടങ്ങള്‍ ഒഴികെയുള്ള ഓവര്‍സീസ് റൈറ്റ്‌സ് ആണ് എംപുരാന് വേണ്ടി സൈബര്‍സിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. 

Advertisment

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഓരോ രാജ്യത്തെയും സമയമനുസരിച്ച് റിലീസുകളില്‍ മാറ്റമുണ്ടാകും. ഇന്ത്യയില്‍ ആദ്യ ഷോ മാര്‍ച്ച് 27ന് പുലര്‍ച്ചെ ആറ് മുതലായിരിക്കും ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 11 വര്‍ഷങ്ങളായി ഓവര്‍സീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ടീം ആണ് ഷിബു ജോണിന്റെ നേതൃത്വത്തിലുള്ള സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയ.


മാര്‍ക്കോ, ബാറോസ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖാ ചിത്രം, പണി, മഞ്ഞുമ്മല്‍ ബോയ്‌സ്, മലൈകൊട്ടെ വാലിബന്‍, ലിയോ, റിലീസിന് ഒരുങ്ങുന്ന മരണമാസ്സ്, ലൗലി തുടങ്ങി ഒട്ടനവധി സിനിമകളുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത് സൈബര്‍സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ്. 


പ്രധാനമായും ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബര്‍സിസ്റ്റംസ് ഇതുവരെ ചെയ്ത് വന്നിരുന്നത്. ഇതാദ്യമായാണ് എംപുരാനിലൂടെ വേള്‍ഡ് വൈഡ് ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കുന്നത്. കൂടാതെ എംപുരാന്റെ റിലീസിന് മുന്നോടിയായി മാര്‍ച്ച് 20ന് ചിത്രത്തിന്റെ ആദ്യ പാര്‍ട്ടായ 'ലൂസിഫര്‍' റീ-റിലീസ് ചെയ്യാന്‍ ഒരുങ്ങുകയുമാണ്.