ചലച്ചിത്ര താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും... മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു’ –എന്ന കുറിപ്പോടെ അദിതിയാണ് വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് തങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇരുവരും വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്.