Advertisment

'അയാള്‍ എന്റെ നിതംബത്തില്‍ നുള്ളി, ആ തോണ്ടലും നുള്ളലും ശരീരം ഓര്‍ത്തിരിക്കുന്നത് പോലെയാണ്, ആ ട്രോമയില്‍ നിന്നും ഒരിക്കലും മോചനം സാധ്യമല്ല'' നടി ഭൂമി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
bhoomi.jpg

ബോളിവുഡിലെ മുന്‍നിര നടിയാണ് ഭൂമി പേഡ്‌നേക്കര്‍.ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ദം ലഗാ കെ ഹൈഷ എന്ന ചിത്രത്തിലൂടെയായിരുന്നു ഭൂമിയുടെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാൻ  ഭൂമിയ്ക്ക് സാധിച്ചു. ഇപ്പോൾ തന്നെ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു ഭൂമി.

Advertisment

ഇപ്പോഴിതാ  തന്റെ 14-ാം വയസില്‍  നേരിടേണ്ടി വന്ന അനുഭവമാണ് ഭൂമി പങ്കുവെക്കുന്നത്.

''ഞാനത് വളരെ വ്യക്തമായി തന്നെ ഓര്‍ത്തിരിക്കുന്നുണ്ട്. ബാന്ദ്രയില്‍ വച്ചായിരുന്നു. അന്ന് സ്ഥിരമായി മേളകള്‍ നടക്കുമായിരുന്നു. ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു പോയത്. എനിക്ക് 14 വയസായിരിക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായിരുന്നു. അല്ലാതെ ഞാന്‍ അറിയാതല്ല. ഞാന്‍ നടക്കുമ്പോള്‍ ഒരാള്‍ എന്റെ നിതംബത്തില്‍ നുള്ളി. ഞാന്‍ തിരിഞ്ഞു നോക്കി. പക്ഷെ ആള്‍ക്കൂട്ടം ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വീണ്ടും വീണ്ടും എന്നെ മോശമായി സ്പര്‍ശിക്കുകയും നുള്ളുകയും ചെയ്തു. എനിക്ക് ഭ്രാന്ത് പിടിച്ചു. ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. കൂടെ ബില്‍ഡിംഗിലെ കുട്ടികളും ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ പ്രതികരിച്ചില്ല. കാരണം ഞാനാകെ ഞെട്ടിത്തരിച്ച് പോയിരുന്നു. എന്താണ് അനുഭവപ്പെട്ടതെന്ന് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആ തോണ്ടലും നുള്ളലും ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ശരീരം ഓര്‍ത്തിരിക്കുന്നത് പോലെയാണ്. ആ ട്രോമയില്‍ നിന്നും ഒരിക്കലും മോചനം സാധ്യമല്ല''

 ഭൂമി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭൂമിയുടെ വെളിപ്പടുത്തല്‍. 

Advertisment