Advertisment

''എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളു, ബാക്കി കിട്ടുന്നതൊക്കെ ബോണസാണ്, ബോണസിനെ കുറിച്ച് ആലോചിക്കാതെ തന്നെയാണ്, കൂടെയുണ്ടാകണം, വഴിയില്‍ ഇട്ടിട്ട് പോയികളയരുത്,’ മമ്മൂട്ടി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
mammootty keraleeyam



മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിൽ ഏറെ ശ്രദ്ധാവുവാണ് മലയാളികളുടെ മമ്മുക്ക. ഇപ്പോൾ ഇതാ ഭ്രമയുഗത്തിന്റെ പ്രസ് മീറ്റിനിടെ  സിനിമയെ കുറിച്ച് താരം   പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

Advertisment

മമ്മൂട്ടിയുടെ വാക്കുകൾ 

‘എന്നെ സംബന്ധിച്ച് എന്തും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. സിനിമയിലേക്ക് നമ്മള്‍ വന്നത് ഇന്ന് കാണുന്നതൊന്നൊന്നും പ്രതീക്ഷിച്ചിട്ടല്ല. സിനിമയില്‍ ഞാന്‍ പ്രതീക്ഷിച്ചത് സിനിമ മാത്രമാണ്. എനിക്ക് സിനിമ മാത്രമേ ഇഷ്ടമുള്ളു. ബാക്കി കിട്ടുന്നതൊക്കെ ബോണസാണ്. ബോണസിനെ കുറിച്ച് ആലോചിക്കാതെ തന്നെയാണ് ഞാന്‍ അഭിനയിക്കുന്നത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആകാനാണ് എന്റെ ശ്രമം. പക്ഷേ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, നിങ്ങള്‍ കൂടെയുണ്ടാകണം. വഴിയില്‍ ഇട്ടിട്ട് പോയികളയരുത്,’ വാർത്താസമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന താരം നെഗറ്റീവ് ഷേഡിലെത്തുന്ന ചിത്രമായത്കൊണ്ട് തന്നെ ആരാധകർ വലിയ ആഘോഷത്തിലാണ്.

Advertisment