വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് പി.​ടി. ആ​ശ​യ്ക്ക് മു​മ്പാ​കെ​യാ​ണ് നി​ർ​മാ​താ​ക്ക​ൾ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യി ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​യ​മ​പോ​രാ​ട്ട​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം വൈ​കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി

author-image
ഫിലിം ഡസ്ക്
New Update
Untitled

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൻ​സ​ർ ബോ​ർ​ഡി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ച് നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്.

Advertisment

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് പി.​ടി. ആ​ശ​യ്ക്ക് മു​മ്പാ​കെ​യാ​ണ് നി​ർ​മാ​താ​ക്ക​ൾ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യി ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​യ​മ​പോ​രാ​ട്ട​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം വൈ​കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

സി​നി​മ റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ടാ​നു​ള്ള സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ (സി​ബി​എ​ഫ്സി) തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

നേ​ര​ത്തെ സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദ്ദേ​ശി​ച്ച ചി​ല മാ​റ്റ​ങ്ങ​ളി​ൽ വി​യോ​ജി​ച്ചാ​ണ് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ സി​നി​മ​യു​ടെ സു​ഗ​മ​മാ​യ റി​ലീ​സി​നാ​യി ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ഇ​പ്പോ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Advertisment